വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഗുണ്ടാ നേതാവ് തമ്മനം ഫൈസലൊരുക്കിയ വിരുന്നില്‍ പങ്കെടുത്ത ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിന് സസ്പെന്ഷന്. സാബുവിന്റേത് ഗുരുതരമായ അച്ചടക്കലംഘനവും പോലീസിന്റെ സല്‍പ്പേരിനു കളങ്കം വരുത്തുന്നതുമാണെന്നും സസ്പെന്ഷന് ഉത്തരവില്‍ പറയുന്നു. വിരുന്നില്‍ ഡിവൈഎസ്പിക്കൊപ്പമെത്തിയ മൂന്നു പോലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകും.
|
അങ്കമാലിക്ക് സമീപം പുളിയനത്തായിരുന്നു വിരുന്ന്. അങ്കമാലി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫൈസലിന്റെ വീട്ടിലെത്തിയപ്പോള്‍ ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിക്കുകയും ചെയ്തു. എസ്ഐയാണ് വിവരം മുകളിലേക്ക് റിപോര്‍ട്ട് ചെയ്തത്.
ആലപ്പുഴയില്‍ നിന്നുള്ള രണ്ട് സിവില്‍ പോലീസ് ഓഫിസര്‍മാരും ഒരു പോലീസ് ഡ്രൈവറുമാണ് ഡിവൈഎസ്പിക്കൊപ്പം വിരുന്നിനെത്തിയത്. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയായി ജോലി ചെയ്യുന്ന സാബു അടുത്ത മാസമാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
കൊലപാതകം, വധശ്രമം, അടിപിടി, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയാണ് ഫൈസല്‍. യാത്ര കഴിഞ്ഞു മടങ്ങുംവഴിയാണ് ഫൈസലിന്റെ വീട്ടില്‍ കയറിയതെന്നാണ് വിരുന്നില്‍ പങ്കെടുത്ത പോലീസ് സംഘം നല്കിയ വിശദീകരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





