08
May 2024
Tue
08 May 2024 Tue
Delhi highcourt denies bail to PFI leader E Abubacker

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് ഇ അബൂബക്കറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത്തും മനോജ് ജെയിനും അംഗമായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. തനിക്കെതിരേ യുഎപിഎ ചുമത്തിയത് വസ്തുതാവിരുദ്ധമാണെന്ന് ഇ അബൂബക്കര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. അര്‍ബുദരോഗിയും പാര്‍ക്കിന്‍സണ്‍ രോഗിയുമായ തനിക്ക് 70 വയസ്സ് മുകളില്‍ പ്രായമുണ്ടെന്നും രോഗസംബന്ധമായി ഒട്ടേറെ തവണ എയിംസ് ആശുപത്രിയില്‍ ചികില്‍സ തേടേണ്ടി വന്നിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ ഇ അബൂബക്കര്‍ ചൂണ്ടിക്കാട്ടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ജാമ്യഹരജി എന്‍ഐഎ എതിര്‍ത്തു. ഇ അബൂബക്കറിനെതിരേ നിരവധി കേസുകള്‍ ഉണ്ടെന്നും ജാമ്യം നല്‍കിയാല്‍ ആരും അദ്ദേഹത്തിനെതിരേ ആരും സാക്ഷി പറയാനെത്തില്ലെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു.

2022ല്‍ പോപുലര്‍ ഫ്രണ്ട് നിരോധനമുന്നോടിയായി ഇഡിയും എന്‍ഐഎയും നടത്തിയ ദേശവ്യാപക റെയ്ഡിന്റെ ഭാഗമായാണ് സപ്തംബര്‍ 22ന് ഇ അബൂബക്കറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. സപ്തംബര്‍ 28നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ടിന് നിരോധനമേര്‍പ്പെടുത്തിയത്.

അര്‍ബുദ ബാധയെ തുടര്‍ന്നുള്ള ചികില്‍സയുടെ ഭാഗമായി വീട്ടില്‍ വിശ്രമത്തില്‍ കഴിയുമ്പോഴായിരുന്നു അറസ്റ്റ് ഉണ്ടായത്. ജയിലില്‍ കഴിയുന്നതിനിടെ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി തിഹാര്‍ ജയിലിലെ മെഡിക്കല്‍ സൂപ്രണ്ടിനോട് ചികില്‍സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക