കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്ലാന്റിന്റെ എല്ലാ വിധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്. ഇതിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
|
ഹൈക്കോടതി നിര്‍ദേശ പ്രകാരം നാളെ മലിനീകരണ നിയന്ത്രണ ബോര്‍ഡും ജില്ലാ കലക്ടറും സ്ഥലത്ത് നേരിട്ടെത്തി സംയുക്തമായി പരിശോധന നടത്തും. ഈ സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഫ്രഷ് കട്ടിന്റെ പ്രവര്‍ത്തനത്തില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക. പ്ലാന്റില്‍ നിന്ന് കഴിഞ്ഞ ദിവസം പുഴയിലേക്ക് മാലിന്യം ഒഴുകിയെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള ഉത്തരവിറങ്ങിയത്. പ്ലാന്റില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ മാസങ്ങളായി ദുരിതത്തിലായിരുന്നു. പ്ലാന്റിനെതിരായുള്ള പ്രതിഷേധം അക്രമാസക്തമായതും ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



