ബാങ്കോക്കിന് വടക്കുപടിഞ്ഞാറുള്ള പ്രശസ്തമായ ദേബ്‌സിരിന്‍ നോന്താബുരി (Debsirin Nonthaburi) സ്‌കൂളില്‍ 14 വയസ്സുകാരന്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 30-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്വന്തം മുത്തശ്ശീമുത്തശ്ശന്മാരെ കൊലപ്പെടുത്തിയ ശേഷമാണ് കൗമാരക്കാരന്‍ സ്‌കൂളിലെത്തി താണ്ഡവമാടിയത്. തുടര്‍ന്ന് 14കാരന്‍ സ്വയം വെടിവെച്ച് മരിച്ചു. തോക്ക് അതിക്രമങ്ങള്‍ തടയാന്‍ ബുദ്ധിമുട്ടുന്ന തായ്ലന്‍ഡിനെ നടുക്കിയ സംഭവത്തില്‍, പരിക്കേറ്റവരില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണെന്ന് തായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
|
വടക്കുപടിഞ്ഞാറന്‍ ബാങ്കോക്കിലെ നൊന്താബുരി പ്രവിശ്യയിലെ വീട്ടില്‍ മുത്തച്ഛനെയും മുത്തശ്ശിയെയുമാണ് ആദ്യം വെടിവച്ചത്. അതിനു ശേഷം സ്‌കൂളിലേക്കു കയറിച്ചെന്ന് വെടിയുതിര്‍ത്തു. 5 അധ്യാപകരാണ് മരിച്ചത്. മുപ്പതിലേറെപ്പേര്‍ക്കു പരുക്കേറ്റു.
കുട്ടി ഉപയോഗിച്ച കൈത്തോക്ക് മുത്തച്ഛന്റേതാണ്. 3000 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ വെടിയൊച്ച മുഴങ്ങിയതോടെ കുട്ടികളും അധ്യാപകരുള്‍പ്പെടെ പരിഭ്രാന്തരായി മേശയ്ക്കടിയിലും മറ്റും ഒളിച്ചു. ചിലര്‍ മതില്‍ ചാടിക്കടന്നു വെളിയിലിറങ്ങാന്‍ ശ്രമിച്ചു. അര മണിക്കൂറിനു ശേഷം പൊലീസ് വന്നാണ് ക്ലാസ് മുറികളില്‍ അടച്ചിരുന്നവരെ പുറത്തിറക്കിയത്.
സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പ്രോംപോങ് നാംവോങ്ങിന് (Prompong Namwong) അത് സാധാരണ ഒരു രാവിലെയായിരുന്നു. പെട്ടെന്ന് മറ്റൊരു ക്ലാസിലെ വിദ്യാര്‍ത്ഥി ഭയന്നോടി വന്ന് അദ്ദേഹത്തിന്റെ ക്ലാസ് മുറിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. അതിക്രമം നടക്കുന്നത് താഴത്തെ നിലയിലാണെന്നും മാസ് ഷൂട്ടിംഗ് ആണെന്നും മറ്റ് അധ്യാപകര്‍ ഇടനാഴിയിലൂടെ നിലവിളിച്ചു പറയുന്നത് പ്രോംപോങ് കേട്ടു.
തന്റെ ക്ലാസ് മുറിക്ക് മുന്നിലൂടെ ഓടിപ്പോയ 14 വയസ്സുകാരനെ ‘വിദ്യാര്‍ത്ഥി’ എന്ന് വിളിക്കണോ അതോ ‘കൊലപാതകി’ എന്ന് വിളിക്കണോ എന്ന് ദ ഗാര്‍ഡിയനോട് സംസാരിക്കവേ അധ്യാപകന്‍ പതറി. ‘ആ നിമിഷം, ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് ഉറപ്പിച്ചു,’ അദ്ദേഹം പറഞ്ഞു.
മുത്തശ്ശന്റെ തോക്ക് ഉപയോഗിച്ചാണ് അക്രമം നടത്തിയത്. കുറഞ്ഞത് 26 റൗണ്ടുകളെങ്കിലും അവന്‍ വെടിയുതിര്‍ത്തു. 34 വെടിയുണ്ടകള്‍ അക്രമിയുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തു.
ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നപ്പോഴും പ്രതി സ്‌കൂളിനുള്ളില്‍ തന്നെ തുടരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പെര്‍മനന്റ് സെക്രട്ടറി അര്‍സിത് സംപന്താരത് പറഞ്ഞു. അരമണിക്കൂറിനുള്ളില്‍ സ്‌കൂളിലെ ലോക്ക്ഡൗണ്‍ പൂര്‍ത്തിയായി. വാതിലില്‍ മുട്ട് കേട്ടപ്പോള്‍ തന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതിയെന്നും എന്നാല്‍ അത് രക്ഷകരായ പോലീസായിരുന്നുവെന്നും പ്രോംപോങ് പറഞ്ഞു.
രക്ഷപ്പെടാനുള്ള പരിഭ്രാന്തിയില്‍ ഷൂസുകള്‍ ഉപേക്ഷിച്ച്, വെറും സോക്‌സുകള്‍ മാത്രം ധരിച്ച് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് ജീവനും കൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏഷ്യന്‍ ആചാരമനുസരിച്ച് ക്ലാസ് മുറികള്‍ക്ക് പുറത്താണ് വിദ്യാര്‍ത്ഥികള്‍ ഷൂസ് അഴിച്ചിട്ടിരുന്നത്. ആക്രമണ സമയത്ത് ഇവ ഭക്ഷണമേശകള്‍ക്ക് ചുറ്റും പടികളിലുമായി ചിതറിക്കിടക്കുകയായിരുന്നു.
ഉച്ചയോടെ, സാധാരണയായി കുട്ടികള്‍ കളിക്കാറുള്ള സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും നിറഞ്ഞു. രാജ്യത്ത് പുതിയ തോക്ക് നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി അനുതിന്‍ ചാന്‍വിരാകുല്‍ പ്രഖ്യാപിച്ചു. ജോലിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ തോക്ക് കൈവശം വെക്കാന്‍ അനുമതി നല്‍കൂ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയെങ്കിലും തോക്ക് ഉടമസ്ഥാവകാശ വ്യവസ്ഥകള്‍ കര്‍ശനമാക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ല.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ തോക്ക് കൈവശം വെക്കുന്ന രാജ്യമാണ് തായ്ലന്‍ഡ്. 2017 ലെ സ്വിറ്റ്‌സര്‍ലന്‍ഡ് അധിഷ്ഠിത ‘സ്‌മോള്‍ ആംസ് സര്‍വേ’ അനുസരിച്ച് ചെറുകിട തോക്കുകളുടെ ഉടമസ്ഥതയില്‍ തായ്ലന്‍ഡ് ലോകത്ത് 13-ാം സ്ഥാനത്താണ്.
അടുത്ത കാലത്തായി തായ്ലന്‍ഡില്‍ നിരവധി മാസ് ഷൂട്ടിംഗുകള്‍ നടന്നിട്ടുണ്ട്. 2022-ല്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ 22 കുട്ടികള്‍ ഉള്‍പ്പെടെ 37 പേര്‍ കൊല്ലപ്പെട്ടിരുന്നു. തായ്ലന്‍ഡിലെ ലൈസന്‍സിംഗ് സംവിധാനത്തില്‍ ഇപ്പോഴും തോക്കിന് അപേക്ഷിക്കുന്നവര്‍ക്ക് മാനസികാരോഗ്യ പരിശോധനയോ കൃത്യമായ ഇടവേളകളില്‍ ലൈസന്‍സ് പുനഃപരിശോധനയോ ഇല്ലെന്ന് നഖോണ്‍ പതോം രാജ്ഭട്ട് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ പിയാപോണ്‍ തുന്നീകുല്‍ ചൂണ്ടിക്കാട്ടുന്നു.
രാവിലെ 10 മണിയോടെയാണ് വെടിവെപ്പ് ശബ്ദം കേട്ടതെന്ന് ആര്‍ട്ട് അധ്യാപികയായ പിച്ചാനന്‍ തിയങ്തം പറഞ്ഞു. ‘തുടര്‍ച്ചയായി നിരവധി വെടിയൊച്ചകള്‍ കേട്ടതുകൊണ്ട് ആദ്യം അത് തോക്കാണെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.’ പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ കണ്ടപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ബോധ്യമായതെന്ന് അവര്‍ പറഞ്ഞു. ഉടന്‍ തന്നെ കുട്ടിയെ പ്രഥമശുശ്രൂഷ നല്‍കി സ്‌കൂള്‍ കെട്ടിടത്തിലെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവം നടക്കുമ്പോള്‍ തന്നെ തങ്ങളുടെ ടീം സ്ഥലത്തെത്തിയിരുന്നുവെന്നും നെഞ്ചിലും പുറത്തും കൈകളിലും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചികിത്സിച്ചുവെന്നും എമര്‍ജന്‍സി വര്‍ക്കറായ കിയാതിഖുന്‍ വെരാപോങ്പ്രാദിത് പറഞ്ഞു. സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ഒരു പുരുഷ അധ്യാപകനെ മരിച്ച നിലയിലും മറ്റൊരു മുറിയില്‍ നെഞ്ചിലും കൈയിലും പരിക്കേറ്റ നിലയില്‍ ഒരു വനിതാ അധ്യാപികയെയും കണ്ടെത്തിയതായി കിയാതിഖുന്‍ കൂട്ടിച്ചേര്‍ത്തു.
തായ് രാജകുടുംബം സ്ഥാപിച്ച പ്രശസ്തമായ ‘ദേബ്‌സിരിന്‍’ ശൃംഖലയുടെ ഭാഗമാണ് ഈ സ്‌കൂള്‍. രാജ്യത്തെ പ്രധാനമന്ത്രിമാര്‍, പണ്ഡിതന്മാര്‍, എഴുത്തുകാര്‍ എന്നിവര്‍ ഇവിടെ നിന്നാണ് പഠിച്ചിറങ്ങിയത്.
തന്റെ സഹപ്രവര്‍ത്തകരായ നല്ല അധ്യാപകര്‍ ചിലര്‍ ആക്രമണത്തില്‍ മരിച്ചുവെന്ന വാര്‍ത്ത സ്‌കൂളിന്റെ ഗ്രൂപ്പ് ചാറ്റിലൂടെയാണ് പ്രോംപോങ് അറിയുന്നത്. ‘എന്റെ ജീവിതം മുന്നോട്ട് പോകണം, പക്ഷേ ഇപ്പോള്‍ വലിയൊരു ആഘാതത്തിലാണ്. ഇങ്ങനെയൊന്ന് എന്റെ സ്‌കൂളില്‍ സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല,’ പ്രോംപോങ് പറഞ്ഞു.
Tags: Thailand School Shooting, Debsirin Nonthaburi, Thailand Gun Violence, Bangkok News, World News Malayalam, Anutin Charnvirakul, Mass Shooting Thailand
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





