26
May 2024
Wed
26 May 2024 Wed
Rescuer Karimba Shabeer dies of heart attack

സാഹസിക രക്ഷാപ്രവര്‍ത്തകന്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കരിമ്പ ഷമീര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷമീര്‍ സ്വയം വണ്ടി ഓടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു. ഉയരമുള്ള മരങ്ങളില്‍ അനായാസം കയറാനും ആഴമുള്ള കിണറില്‍ ഇറങ്ങാനുമൊക്കെ സഹായിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പിച്ചിട്ടുള്ള ഷമീര്‍ സാഹസം ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നയാളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കരിമ്പ ഷമീര്‍

കൂര്‍മ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിനെ രക്ഷിക്കുന്ന ദൗത്യസംഘത്തിലും ഷമീര്‍ ഉണ്ടായിരുന്നു. ഡാമിലും പുഴയിലും പാറക്കെട്ടുകളിലുമൊക്കെയായി വ്യാപിച്ചുകിടക്കുന്നതായിരുന്നു ഷമീറിന്റെ രക്ഷാപ്രവര്‍ത്തനമേഖല. വിദേശരാജ്യങ്ങളിലടക്കം വ്യാപകമായി രക്ഷാപ്രവര്‍ത്തകര്‍ ഉപയോഗിച്ചുവരുന്ന സുരക്ഷാ ഉപകരണങ്ങള്‍ക്ക് തന്റേതായ മാറ്റങ്ങള്‍ വരുത്തി അവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങളും ഷമീര്‍ നടത്തിയിരുന്നു. കശ്മീരിലെ കര്‍ഷകര്‍ക്ക് വാള്‍നട്ട് മരങ്ങളില്‍ ഉപകരണങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി എങ്ങനെ കയറാമെന്നതടക്കമുള്ള പരിശീലനം കരിമ്പ ഷമീര്‍ നല്‍കിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക