06
Jun 2024
Sat
06 Jun 2024 Sat
mother of teen arrested who killed two by run over car

പൂനെയിൽ രണ്ടുപേരെ ആഡംബര കാറിടിപ്പിച്ചുകൊന്ന 17കാരന്റെ അമ്മ അറസ്റ്റിൽ. പൂനെയിൽ മദ്യപിച്ച് വാഹനമോടിച്ച് രണ്ട് പേരെ കൊന്ന കേസിൽ പ്രതിയായ പതിനേഴുകാരന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. രക്തപരിശോധനാ ഫലം അടിമറിച്ചതിനാണ് പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

17കാരനെ വൈദ്യ പരിശോധനയ്ക്കായി പൂനെയിലെ സസൂൺ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശിവാനിയുടെ രക്തം മകന്റെ രക്തവുമായി വച്ചുമാറി തട്ടിപ്പ് നടത്തിയത്. പ്രതിയുടെ രക്തം ഉപേക്ഷിച്ച ശേഷം ഡോക്ടർ ശിവാനിയുടെ രക്തം പരിശോധനയ്ക്ക് അയയയ്ക്കുകയായിരുന്നു.

ഇതിന് കൈക്കൂലിയായി ഡോക്ർമാർക്ക് പ്രതിയുടെ കുടുംബം 3 ലക്ഷം രൂപ നൽകിയിരുന്നു. ഈ സംഭവത്തിൽ രണ്ടു ഡോക്ടർമാർ അടക്കം മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. പ്രതിയുടെ അച്ഛനെയും കുറ്റം ഏറ്റെടുക്കാൻ വീട്ടിലെ ഡ്രൈവർമാരെ ഭീഷണിപ്പെടുത്തിയതിന് മുത്തച്ഛനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക