08
Jun 2024
Fri
08 Jun 2024 Fri

തൃക്കരിപ്പൂർ: കാസർകോട് തൃക്കരിപ്പൂരിൽ
ബൈക്ക് ടെലിഫോൺ ബോക്സിടിച്ച് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി സുഹൈൽ (25), പയ്യന്നൂർ
പെരുമ്പ സ്വദേശി ഷാനിദ്(26) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃക്കരിപ്പൂർ തെക്കുംമ്പാട് വച്ച് വ്യാഴം അർധരാത്രിയിലാണ് അപകടം .പയ്യന്നൂർ ഭാഗത്ത് നിന്ന് തൃക്കരിപ്പൂരിലേക്ക് വരികയായിരുന്നു ഇരുവരും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക