02
Jun 2024
Thu
02 Jun 2024 Thu
woman arrested for killing father in law for 300 crore worth asset

നാഗ്പൂര്‍: നാഗ്പൂരില്‍ 82കാരന്‍ വാഹനമിടിച്ചുമരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ മരുമകളെ നാഗ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പുരുഷോത്തം പുട്ടേവര്‍ എന്ന ബിസിനസ്സുകാരന്‍ മെയ് 22ന് ആണ് നാഗ്പൂരിലെ ബാലാജി നഗറില്‍ വച്ച് വാഹനമിടിച്ചുമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടമരണമെന്ന നിഗമനത്തില്‍ കേസെടുത്ത പോലീസ് കാര്‍ ഡ്രൈവറെയും വിട്ടയച്ചിരുന്നു. കാറും പോലീസ് വിട്ടുനല്‍കി. എന്നാല്‍ അന്വേഷണത്തില്‍ 1 കോടി രൂപ നല്‍കി മരുമകള്‍ അര്‍ച്ചന പുട്ടേവര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.

നഗരാസൂത്രണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ അര്‍ച്ചനയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൃത്യത്തില്‍ പങ്കാളിയായ മൈക്രോ സ്‌മോള്‍ എന്റര്‍പ്രൈസസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ പ്രശാന്ത് പര്‍ലേവര്‍, വാടക കൊലയാളികളായ നീരജ് ഈശ്വര്‍ നിമ്‌ജെ, സചിന്‍ മോഹന്‍ ധാര്‍മിക്, ഡ്രൈവര്‍ സര്‍തക് ബാഗ്‌ഡേ, പായല്‍ നാഗേശ്വര്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബിയര്‍ ബാര്‍ ലൈസന്‍സ് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ധാര്‍മിക്കിനെ പ്രതികള്‍ കൃത്യത്തില്‍ പങ്കാളിയാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജൂണ്‍ 15 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു കാറുകളും 17.5 പവന്‍ സ്വര്‍ണവും ഏഴ് മൊബൈല്‍ ഫോണുകളും അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക