21
Jun 2024
Mon
21 Jun 2024 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബെർലിൻ: കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ ലോകകപ്പിന് പകരം യൂറോ കപ്പ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ശക്തരായ ഫ്രഞ്ച് പട ഇന്നിറങ്ങുന്നു. മുന്‍ ജേതാക്കളായ ഫ്രാന്‍സ് ആദ്യ പൊരാട്ടത്തിനിറങ്ങുമ്പോൾ, ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലി ആണ് എതിരാളികള്‍. ഇതേ ഗ്രൂപ്പില്‍ ഇന്നലെ നടന്ന കരുത്തന്‍ പോരാട്ടത്തില്‍ പോളണ്ടിനെ നെതര്‍ലന്‍ഡ്‌സ് പരാജയപ്പെടുത്തിയിരുന്നു. നിലവില്‍ ലോകകപ്പ് റണ്ണറപ്പ് കൂടിയാണ് ഫ്രഞ്ച് പട.

കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ടീമിന്റെ ചുമതല ഏറ്റെടുത്ത ദിദിയര്‍ ദെഷാംപ്‌സിന് കീഴിലാണ് ഫ്രഞ്ച് പട ഇത്തവണത്തെ യൂറോയ്‌ക്ക് വേണ്ടി ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30നാണ് കളി തുടങ്ങുക.

ഇന്ന് രാത്രി ഒമ്പതരയ്‌ക്കാണ് ബെല്‍ജിയം ഇത്തവണത്തെ ആദ്യ പോരാട്ടത്തിനിറങ്ങുക. ഗ്രൂപ്പ് ഇയില്‍ സ്ലൊവാക്യ ആണ് എതിരാളികള്‍.

സാദ്ധ്യത ടീം
France predicted XI (4-2-3-1):

Maignan, Koundé, Saliba, Upamecano, Hernández, Kanté, Rabiot, Griezmann, Dembélé, Thuram, Mbappé

Austria predicted XI (4-2-3-1):

Pentz, Posch, Danso, Wober, Mwene, Siewald, Grillitsch, Laimer, Sabitzer, Baumgartner, Gregoritsch

Austria vs France, Euro 2024 Live update