വിനോദയാത്രയ്‌ക്കെത്തിയ യുവതി ഡ്രൈവിങ് പഠിക്കുന്നതിനിടെ കാര്‍ കൊക്കയില്‍ വീണ് മരിച്ചു. മഹാരാഷ്ട്രയിലെ സുലിഭഞ്ചനിലെ ദത്താത്രേയ ക്ഷേത്രത്തിനു സമീപമാണ് സംഭവം. 23കാരിയായ ശ്വേത ദീപക് ആണ് മരിച്ചത്.
|
ഔറംഗബാദില്‍ നിന്ന് സുഹൃത്ത് സൂരജ് സഞ്ജൗവിനൊപ്പമാണ് തിങ്കളാഴ്ച ഉച്ചയോടെ ശ്വേത കാറില്‍ ഇവിടെയെത്തിയത്. കുന്നിനു മുകളില്‍ നിര്‍ത്തിയിട്ട കാറില്‍ കയറിയ ശ്വേത വാഹനം ഓടിക്കാന്‍ ശ്രമിക്കുകയും ഈ സമയം ദൃശ്യം സൂരജ് സഞ്ജൗ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയുമായിരുന്നു.
ശ്വേത കാറില്‍ കയറിയതോടെ വാഹനം പതിയെ പിന്നോട്ടുരുണ്ടു. പതിയെ പതിയെ പിന്നോട്ടുരുണ്ട വാഹനത്തിനു വേഗത കൂടിയതോടെ സൂരജ് പിന്നാലെ ഓടിയെത്തി കാര്‍ നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. 50 മീറ്ററോളം പിന്നോട്ടുരുണ്ട കാര്‍ 300 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി മരിക്കുകയും ചെയ്തു.
Related
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത
- 28-Jun-2026
കൊച്ചിയില്‍ ഉപേക്ഷിച്ച നിലയില്‍ നവജാത ശിശു
- 28-Jun-2026
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





