മദ്യലഹരിയില്‍ ഭാര്യ ഭര്‍ത്താവിനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. ഹൈദരാബാദിലെ അനന്ത്നഗറിലാണ് സംഭവം. ബി ശ്രീനു യാദവ് എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ഭാര്യ രാമുലമ്മയാണ് വഴക്കിനിടെ കൊലപാതകം നടത്തിയത്. സംഭവസമയം ഇരുവരും മദ്യലഹരിയിലായിരുന്നു. കൂലിപ്പണിക്കാരാണ് ഇരുവരും. ഇവര്‍ നിത്യവും വഴക്കടിക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.
|
ജൂലൈ 21ന് രാത്രി മദ്യലഹരിയില്‍ ഇരുവരും വഴക്കുണ്ടാക്കുകയും കൈയാങ്കളിയിലേര്‍പ്പെടുകയും ചെയ്തു. ഇതിനിടെ രാമുലമ്മ ഉലക്കകൊണ്ട് ഭര്‍ത്താവിനെ അടിച്ചുകൊല്ലുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാമുലമ്മയെ കസ്റ്റഡിയിലെടുത്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





