21
Jun 2024
Mon
21 Jun 2024 Mon
Germany vs Switzerland

ഫ്രാങ്ക്ഫുര്‍ട്ട്: യൂറോ കപ്പില്‍ കരുത്തരായ ജര്‍മനിയെ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്‍ഡ്. (Uefa Euro cup football 2024: Germany vs Switzerland match) എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവസാന നിമിഷം വീണ ഗോളിലാണ് ജര്‍മനിയില്‍ തോല്‍വിയില്‍ നിന്ന രക്ഷപ്പെട്ടത്. സ്‌കോര്‍: സ്വിറ്റ്‌സര്‍ലന്‍ഡ്1, ജര്‍മനി1. യുവതാരം ഡാന്‍ എന്‍ഡോയെയാണു (28ാം മിനിറ്റ്) സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോള്‍ നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന നിമിഷം വരെ സമനില ഗോളിനായി പോരാടിയെ ജര്‍മനിയെ രക്ഷിച്ചത് നിക്ലാസ് ഫുള്‍ക്രൂഗാണ്. കളിയുടെ റെഗുലര്‍ ടൈമും കഴിഞ്ഞ് 92ാം മിനിറ്റിലാണ് ഫുള്‍ക്രൂഗ് സ്‌കോര്‍ ചെയ്തത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചത് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കളി മെനഞ്ഞത് ക്യാപ്റ്റന്‍ ഷാക്കയായിരുന്നു.

2 ജയവുമായി ഇതിനകം പ്രീ ക്വാര്‍ട്ടറിലെത്തിയ ജര്‍മനിയുടെ മുന്നോട്ടുള്ള കുതിപ്പിനെ ഈ സമനില ബാധിക്കില്ല. ജര്‍മനിക്കെതിരായ ജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡും നോക്കൗട്ട് ഘട്ടത്തിലെത്തി.

ആദ്യ പകുതിയുടെ 18ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്‍ഡ്രിച്ചിന്റെ ലോങ് ഷോട്ട് സ്വിസ് ഗോളി യാന്‍ സോമറിനെ മറികടന്ന് വലയിലെത്തിയെങ്കിലും ഇതിനു മുന്‍പുള്ള ഫൗളില്‍ ഗോള്‍ അനുവദിച്ചില്ല. പിന്നാലെ 10 മിനിറ്റിനുള്ളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ നേടി. റെമോ ഫ്രൂലര്‍ നല്‍കിയ ക്രോസിനു കാല്‍വച്ച യുവതാരം ഡാന്‍ എന്‍ഡോയാണ് സ്വിസ് ഗോള്‍ നേടിയത്.

ഗോള്‍ വീണതോടെയാണ് ജര്‍മനി കളിയുടെ ഉണര്‍ന്നു കളിച്ചത്. സ്‌കോര്‍ തുല്യമാക്കാന്‍ ജര്‍മന്‍ താരങ്ങള്‍ ശ്രമിച്ചെങ്കിലും വെറ്ററന്‍ ഗോളി യാന്‍ സോമര്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ രക്ഷകനായി. ഒടുവില്‍ ഫൈനല്‍ വിസിലിനു മിനിറ്റുകള്‍ക്കു മുന്‍പാണു പകരക്കാരനായി എത്തിയ ഫുള്‍ക്രൂഗ് ഗോള്‍ നേടി സ്‌കോര്‍ സമനിലയാക്കിയത്.