നിരാശയോടെ മോഡ്രിച്ച്; ഇറ്റലിയോട് സമനില പിടിച്ച് ക്രൊയേഷ്യ യൂറോ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
|
ലെയ്പ്സിഗ്: 2018ലെ റഷ്യന്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ തനിച്ച് ഫൈനലില്‍ വരെയെത്തിച്ച ലുക്കാ മോഡ്രിച്ചിന് ഇക്കുറി ടീമിനെ യൂറോ കപ്പിന്റെ ലീഗ് മത്സരത്തിനപ്പുറം മുന്നോട്ട് കൊണ്ടുപോകോനായില്ല. തന്റെ ഗോളിലൂടെ ക്രൊയേഷ്യയെ പ്രീക്വാര്‍ട്ടറിലേക്ക് നയിക്കാമെന്ന് കരുതിയ ലൂക്കാ മോഡ്രിച്ചിന് തെറ്റി. ഇന്‍ജുറി ടൈമില്‍ മാറ്റിയ സക്കാഗ്നി വില്ലനായതോടെ ഇറ്റലിയോട് സമനില പിടിച്ച് ക്രൊയേഷ്യ പ്രി ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്.

യൂറോ കപ്പ് ഗ്രൂപ്പ് ബി യില്‍ നിര്‍ണായത ഇറ്റലി ക്രൊയേഷ്യ മത്സരമാണ് ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞത്. രണ്ടാംപകുതിയിലാണ് ഇരുഗോളുകളും പിറന്നത്. അടിമുടി ആവേശം നിറഞ്ഞ മത്സരത്തില്‍ 98ാം മിനിറ്റില്‍ ഗോള്‍ നേടി ഇറ്റലി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയായിരുന്നു.
മോഡ്രിച്ചിന്റെ ഗോളില്‍ ക്രൊയേഷ്യ 55ാം മിനിറ്റില്‍ മുന്നിലെത്തിയതാണ്. ജയിച്ചാല്‍ ക്രൊയേഷ്യക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്നു. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഇറ്റലി നേടിയ ഗോള്‍ ക്രൊയേഷ്യയുടെ വഴി ഇരുണ്ടതാക്കി. അതിനിടെ യൂറോ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമായി മോഡ്രിച്ച് മാറി (38 വയസ്സും 289 ദിവസവും).
54ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. മോഡ്രിച്ചിന്റെ കിക്ക് ഇറ്റാലിയന്‍ ഗോളി ഡോണറുമ്മ തടുത്തു. ഒരു മിനിറ്റിനകം മോഡ്രിച്ച് തന്നെ ഗോള്‍ നേടി പാഴാക്കിയ പെനാല്‍റ്റിക്ക് പരിഹാരം ചെയ്തു. ഡോണറുമ്മ നേരത്തേ സേവ് ചെയ്ത പെനാല്‍റ്റിയില്‍നിന്ന് പന്ത് കൈവശപ്പെടുത്തിയ ക്രൊയേഷ്യ, വീണ്ടും ബോക്സിലേക്ക് തന്നെ അടുത്തു. ആന്റെ ബുദിമിര്‍ തൊടുത്ത ഷോട്ട് ഡോണറുമ്മ വീണ്ടും തടുത്തെങ്കിലും ബോക്സിലുണ്ടായിരുന്ന മോഡ്രിച്ച് വലയിലേക്ക് തിരിച്ചുവിട്ടു (1- 0).

കളി ജയിച്ചെന്ന് ക്രൊയേഷ്യ ഉറപ്പിച്ചിരിക്കവേയാണ് ഇറ്റലിയുടെ തിരിച്ചടി. 98ാം മിനിറ്റില്‍ ഇറ്റലിയുടെ കാലഫയോറി പന്തുമായി മുന്നോട്ട് കുതിക്കുകയും ബോക്സില്‍ ഇടതുവശത്ത് സക്കാഗ്നിക്ക് കൈമാറുകയും ചെയ്തു. സക്കാഗ്നി അത് ഗോള്‍ക്കീപ്പര്‍ ലിവാക്കോവിച്ചിന് മുകളിലൂടെ വലയുടെ വലതുമൂലയിലേക്കെത്തിച്ചു (1- 1).
Croatia vs Italy Highlights, Euro 2024: Mattia Zaccagni Scores Late vs Croatia To Guide Italy To Euro 2024 Round Of 16


