മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജിമ്മിലെ ട്രഡ് മില്ലില്‍ ഓടുന്നതിനിടെ കാലിടറി തെറിച്ചുപോയ യുവതി ജനാലയിലൂടെ താഴേക്ക് വീണ് മരിച്ചു. ഇന്തോനേഷ്യയിലാണ് സംഭവം. 22കാരിയാണ് മരിച്ചത്.
|
ഓടുന്നതിനിടെ തൂവാലയെടുത്ത് മുഖം തുടയ്ക്കുന്നതിനിടെ യുവതി കാലിടറിയ യുവതി ട്രഡ് മില്ലില്‍ നിന്ന് പിന്നിലേക്ക് തെറിച്ച് ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ പരിക്കേറ്റാണ് മരണകാരണമായത്.
NEW: Woman steps off the back of a treadmill and fatally falls out of a three-story window.
Devastating...
The incident happened in Pontianak, Indonesia while the woman was working out.
The 22-year-old victim had reportedly been exercising for about 30 minutes when she… pic.twitter.com/zt0OpCrrTr
— Collin Rugg (@CollinRugg) June 24, 2024
ജിമ്മിലെ ജനാലയോട് ചേര്‍ന്നാണ് ട്രഡ് മില്ലുകള്‍ സ്ഥാപിച്ചിരുന്നത്. സംഭവസമയം നിരവധി പേര്‍ ട്രഡ് മില്ലുകളില്‍ വ്യായാമം ചെയ്യുന്നുണ്ടായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





