26
Jun 2024
Fri
26 Jun 2024 Fri
passengers evaucuted after bomb threat in air vistara flight

തിരുവനന്തപുരത്ത് നിന്നു മുംബൈയിലേക്ക് എത്തിയ എയർ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ശുചിമുറിയിൽ ആരോ എഴുതിവയ്ക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോംബ് ഭീഷണി ശ്രദ്ധയിൽപ്പെട്ട ക്യാബിൻ ക്രൂ ഉടൻ വിവരം സുരക്ഷാ ഏജൻസികൾക്ക് കൈമാറി. മുംബൈയിൽ ഇറക്കിയതിനു പിന്നാലെ വിമാനം സുരക്ഷിത മേഖലയിലേക്ക് മാറ്റുകയും യാത്രികരെ ഒഴിപ്പിക്കുകയും ചെയ്തു. യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ഭീതി ഒഴിഞ്ഞത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക