15
Jul 2024
Tue
15 Jul 2024 Tue
Train status in whatsapp

ട്രെയിനിന്റെ സമയവും, ബുക്കിങ് സ്റ്റാറ്റസും, കാന്‍സലേഷന്‍ വിവരങ്ങളും, ഏത് പ്ലാറ്റ്‌ഫോമിലാണ് ട്രെയിന്‍ വരികയെന്നതും അറിയാന്‍ വാട്‌സാപ്പില്‍ ഔദ്യോഗികമായ സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. (Check train status on WhatsApp. Here is how ) വാട്‌സാപ്പില്‍ ഒരു മെസ്സേജിട്ടാല്‍ മതി, വിവരങ്ങള്‍ സന്ദേശമായി കൈയിലെത്തും. മെക്ക്‌മൈ ട്രിപ്പ് എന്ന ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളറിയാന്‍ ഐആര്‍സിടിസിയുടെ ആപ്പുകളും ചില തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമെല്ലാം നിലവിലുണ്ട്. എന്നാല്‍ തല്‍സമയ വിവരങ്ങളറിയാന്‍ ഐആര്‍സിടിസി ആപ്പ് ഉപയോഗപ്പെടില്ല. അതോടൊപ്പം ട്രെയിന്‍ റദ്ദാക്കിയത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ തേഡ് പാര്‍ട്ടി ആപ്പിലും ലഭിക്കില്ല

എങ്ങനെ വാട്‌സാപ്പില്‍ ട്രെയിന്‍ സ്റ്റാറ്റസ് അറിയാം?

ആദ്യം ചെയ്യേണ്ടത് 7349389104 എന്ന നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുകയാണ്. ശേഷം വാട്‌സാപ്പില്‍ ഈ നമ്പരിലേക്ക് ട്രെയിനിന്റെ നമ്പര്‍ അയയ്ക്കുക. 10 സെക്കന്‍ഡിനുള്ളില്‍ ട്രെയിനിന്റെ എല്ലാ വിവരങ്ങളും നമുക്ക് ലഭ്യമാകും. സെര്‍വര്‍ ബിസിയാണെങ്കില്‍ അല്‍പ്പം സമയമെടുത്തേക്കും. സെര്‍വര്‍ നിങ്ങളുടെ മെസ്സേജ് സ്വീകരിച്ചാല്‍ ഉടനെ ബ്ലൂ ടിക്ക് വരും.

മഴയെത്തുടര്‍ന്നും ട്രാക്കുകളിലെ പ്രശ്‌നങ്ങളെ തുടര്‍ന്നും, സിഗ്‌നല്‍ തകരാറ് കൊണ്ടുമെല്ലാം ട്രെയിന്‍ ലേറ്റാകാറുണ്ട്. പലപ്പോഴും റദ്ദാക്കാറുമുണ്ട്. പെട്ടെന്നുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ശരിയായി ആശയവിനിമയം ചെയ്യാന്‍ റെയില്‍വേക്ക് സാധിക്കാറില്ല. യാത്രക്കാര്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തത് പ്രയാസം സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി റെയില്‍വേ എത്തിയത്.വാട്‌സാപ്പ് നമ്പര്‍ വന്നതോടെ ആപ്പില്‍ സമയം ചെലവിടാതെ എളുപ്പത്തില്‍ വിവരം അറിയാനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്.

തത്സമയ ട്രെയിന്‍ ലൊക്കേഷനും ഷെഡ്യൂള്‍ വിവരങ്ങളും അറിയാന്‍ ട്രെയിനിന്റെ പേരോ നമ്പരോ ഉപയോഗിച്ച് തിരയാനുള്ള സൗകര്യം ഗൂഗിളിലുണ്ട്. ഇതും ഏറെക്കുറെ കൃത്യത നല്‍കുന്നുണ്ട്. ട്രെയിനിന്റെ നമ്പരും തുടര്‍ന്ന് train status എന്നും നല്‍കിയാല്‍ വിവരം ലഭിക്കും.

നിരവധി വെബ്‌സൈറ്റുകളും ട്രെയിന്‍ സ്റ്റാറ്റസ് നല്‍കുന്നുണ്ട്. വാട്‌സാപ്പില്‍ വിവരം അറിയുന്നതു പോലെ അത്ര എളുപ്പമാകില്ല വെബ്‌സൈറ്റില്‍ കേറി തപ്പുന്നത് എന്നുറപ്പാണല്ലോ. നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും ലൈവ് സ്റ്റാറ്റസ് അടക്കം നല്‍കുന്നുണ്ട്.

നിലവില്‍ 139 എന്ന നമ്പര്‍ ഡയല്‍ ചെയ്താണ് പലരും റെയില്‍വേയില്‍ നിന്ന് നേരിട്ട് വിവരം അറിയുന്നത്. വാട്‌സാപ്പ് നമ്പര്‍ വരുന്നതോട് കൂടി അതും ഒഴിവാക്കാനാവും.