24
Jul 2024
Wed
24 Jul 2024 Wed
bhole baba key accused in Hathras stamped case also accused in many sexual assault cases

ഹാഥ്രസിൽ 121 പേർ തിക്കിലും തിരക്കിലും പെട്ട് മരിക്കാനിടയായ ദുരന്തത്തിന് കാരണക്കാരനായ ആൾദൈവം ഭോലേ ബാബ എന്നറിയപ്പെടുന്ന സൂരജ് പാൽ നിരവധി ലൈം​ഗികാതിക്രമകേസുകളിലും പ്രതിയാണെന്ന് വിവരം. ആ​ഗ്ര, ഇറ്റാവ, കാസ്​ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ തുടങ്ങി വിവിധ ഇടങ്ങളിലും ഇയാൾക്കെതിരേ ലൈം​ഗികാതിക്രമക്കേസുകളടക്കം നൽകിയിട്ടും നടപടി എടുക്കുകയുണ്ടായില്ല എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോ​ഗസ്ഥരുമടക്കം അനുയായികളായുള്ളതിനാലാണ് ഇയാൾ ഇത്തരം പരാതികളിൻമേലുള്ള നടപടികളെ ഇല്ലാതാക്കിയതെന്നു വ്യക്തമായി. ചൊവ്വാഴ്ച ഇയാൾ സംഘടിപ്പിച്ച സദ്സം​ഗിൽ രണ്ടര ലക്ഷത്തോളം പേർ പങ്കെടുത്തിരുന്നുവെന്നാണ് റിപോർട്ടുകൾ.

ഇയാളുടെ വാഹനം കടന്നുപോവുന്നതിനു വേണ്ടി ചടങ്ങിനെത്തിയവരെ തടഞ്ഞുവച്ചിരുന്നു. വാഹനം പുറപ്പെട്ടതോടെ ഭോലേ ബാബയുടെ കാലടികൾ പതിഞ്ഞ മണൽതരികൾ വാരിയെടുക്കാൻ നൂറുകണക്കിനു പേർ കുതിച്ചെത്തി. ഈ സമയം വൻതിരക്കുണ്ടാവുകയും തള്ളലിൽ നൂറുണക്കിന് പേർ വീണുപോവുകയും ചവിട്ടേറ്റ് 121 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമായിരുന്നു.

വൻ ദുരന്തം ഉണ്ടായിട്ടും വീഴ്ച മറച്ചുവയ്ക്കാൻ അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ കൂട്ടിയിട്ട മൃതദേഹങ്ങളുടെ ദൃശ്യങ്ങളടക്കം അതിവേ​ഗം പ്രചരിക്കുകയും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് അന്വേഷണത്തിനുത്തരവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കാസ​ഗഞ്ചിലെ ബഹാദുർന​ഗറിൽ ജനിച്ച സൂരജ് പാൽ 1997ൽ ലൈം​ഗികാതിക്രമകേസിൽ ജയിലിലായിരുന്നു. ജയിൽമോചിതനായ ശേഷം ഇയാൾ സാ​ഗർ വിശ്വ ഹരിബാബ എന്ന് പേര് മാറ്റുകയും ​ഗ്രാമത്തിൽ ആശ്രമം സ്ഥാപിക്കുകയും അനുയായികളെ ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക