കഴിഞ്ഞ സാമ്പത്തിക വർഷം 51,218 കോടി രൂപയുടെ വാർഷിക റീട്ടെയിൽ ആഗോള വിറ്റുവരവ് നേടിയതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അറിയിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നിലവിൽ 13 രാജ്യങ്ങളിലായി 345 സ്റ്റോറുകൾ ഉണ്ട്.
|
ഇന്ത്യയിലും വിദേശ വിപണിയിലും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന മലബാർ ഗോൾഡ് വൈകാതെ ന്യൂസിലാൻഡ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളിലും യൂറോപ്പിലെ കൂടുതൽ സ്ഥലങ്ങളിലും പുതിയ സ്റ്റോറുകൾ തുറക്കാൻ ആലോചിക്കുന്നുണ്ട്. വരുന്ന വർഷത്തിനുള്ളിൽ 100 പുതിയ സ്റ്റോറുകൾ തുറക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയിൽ ജാർഖണ്ഡ്, ഗോവ, അസം, ത്രിപുര, ജമ്മു & കശ്മീർ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.
യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ, സിംഗപ്പൂർ, മലേഷ്യ, യുഎസ്എ, കാനഡ, യുകെ, ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ മലബാറ്റ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന് നിലവിൽ സ്റ്റോറുകളുണ്ട്. അതേസമയം, ഡെലോയിറ്റിൻ്റെ ആഡംബര ഉൽപ്പന്നങ്ങളുടെ ആഗോള റാങ്കിങ്ങിൽ 19-ാം റാങ്കുള്ള ബ്രാൻഡായ മലബാർ ഗോൾഡ് 7,000 ജീവനക്കാരെ അധികമായി നിയമിക്കാനും ലക്ഷ്യമിടുന്നു. ഇതോടെ മലബാർ ഗോൾഡിലെ തൊഴിലാളികളുടെ എണ്ണം 28,000 ആയി ഉയരും.


