05
Jul 2024
Sat
05 Jul 2024 Sat
newsborn boy dies of genital injury during C Section

സിസേറിയനിലൂടെ ചെയ്യുന്നതിനിടെ ജനനേന്ദ്രിയം മുറി‍ഞ്ഞ് ആൺകുഞ്ഞ് മരിച്ചു. ബം​ഗളുരുവിലെ ദേവനാ​ഗരി ജില്ലയിലെ ചി​ഗത്തേരി ജില്ലാ ആശുപത്രിയിലാണ് സംഭവം. ശസ്ത്രക്രിയയ്ക്കിടെ ജനനേന്ദ്രിയം മുറിഞ്ഞുപോയ കുഞ്ഞ് വൈകാതെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിനു പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂൺ 17ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അമൃത എന്ന യുവതിയുടെ കുഞ്ഞാണ് പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. സുഖപ്രസവം അസാധ്യമായതോടെ ഡോക്ടർമാർ അമൃതയ്ക്ക് സിസേറിയൻ നിർദേശിക്കുകയായിരുന്നു.

എന്നാൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ കുഞ്ഞിന്റെ ജനനേന്ദ്രിയം മുറിഞ്ഞുപോവുകയായിരുന്നു. കുഞ്ഞിന്റെ നില വഷളായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക