07
Jul 2024
Mon
07 Jul 2024 Mon
8 month old baby dies after fallen from mothers hand who traveling in bike

ആലപ്പുഴ മണ്ണഞ്ചേരിയിൽ ഭർതൃപിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യവെ അമ്മയുടെ കൈയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പൂവത്തിൽ അസ് ലമിന്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ബൈക്ക് സഡൻബ്രേക്കിട്ടതോടെ അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക