|
മുംബൈ: വ്യവസായി മുകേഷ് മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹചടങ്ങിന് മലയാളത്തിൽ നിന്നെത്തിയത് നടൻ പൃത്വി രാജ് മത്രം. ഭാര്യ സുപ്രിയ മേനോനോടൊപ്പം ആണ് പ്രിത്വി എത്തിയത്.
ഓഫ് വൈറ്റ് നിറത്തിലെ കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയയും ധരിച്ചത്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമാണ് ആഢംബര വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. തമിഴിൽ നിന്നും രജനികാന്ത്, സൂര്യ, നയൻതാര, അറ്റ്ലി എന്നിവർ കുടുംബസമേതം വിവാഹത്തിനെത്തി.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ബിസിനസ് പ്രമുഖരുമെല്ലാം പങ്കെടുത്തു. ഹോളിവുഡ്, ബോളിവുഡ് തുടങ്ങി ലോകമെമ്പാടുമുള്ള താരങ്ങൾ വിവാഹത്തിന് അതിഥികളായി എത്തി.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിശ്ചയത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ജൂലൈ 12 മുതല്‍ 14 വരെ നടക്കുന്ന ചടങ്ങുകളാണു പ്രധാനം. ജിയോ വേള്‍ഡ് സെന്ററിലും അംബാനിയുടെ ആഡംബരവീടായ ആന്റിലിയയിലുമാണു മൂന്നു ദിവസത്തെ വിവാഹച്ചടങ്ങ്. ഇന്നലെ രാത്രി 10.10നുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു അനന്ത് രാധികയെ ജീവിതസഖിയാക്കിയത്.
അനന്തിനെ സഹോദരി ഇഷ, സഹോദരന് ആകാശ്, ആകാശിന്റെ ഭാര്യ ശ്ലോക എന്നിവര്‍ ചേര്‍ന്ന് വിവാഹ വേദിയിലേക്ക് സ്വീകരിച്ചു. അമ്മ നിത അംബാനി ഗണേശ വിഗ്രഹം ആലേഖനം ചെയ്ത വിളക്കുമായി മുന്നില്‍ നടന്നാണ് അനന്തിനെ വിവാഹ വേദിയിലേക്ക് ആനയിച്ചത്.


