തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ വയോധികനായ രോഗി ഒന്നര ദിവസം ലിഫ്റ്റിനുള്ളിൽ കുടുങ്ങിക്കിടന്നു. ലിഫ്റ്റിലെ അലാം സ്വിച്ച് അമർത്തിയെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. കൈയിലുണ്ടായിരുന്ന ഫോൺ നിലത്തുവീണു പൊട്ടിയതിനാൽ രോഗിക്ക് ആരെയും വിളിക്കാനുമായില്ല.
|
മണിക്കൂറുകൾ ലിഫ്റ്റിൽ കുടുങ്ങിയതോടെ രോഗി അവശനായി. ശനിയാഴ്ച രാവിലെ 11ന് ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് ലിഫ്റ്റ് തകരാറായതിനെ തുടർന്ന് ഉള്ളിൽ പെട്ടുപോയത്. ഉച്ചയ്ക്ക് 12ഓടെയായിരുന്നു ഇത്.
ശനിയാഴ്ച ഉച്ചമുതൽ തിങ്കളാഴ്ച രാവിലെ വരെ രവീന്ദ്രൻ നായർ ലിഫ്റ്റിനുള്ളിൽ കിടന്നു. തിങ്കളാഴ്ച രാവിലെ ലിഫ്റ്റ് ഓപറേറ്റർ സാങ്കേതിക പ്രശ്നം പരിഹരിച്ചപ്പോഴാണ് ഒരാൾ അകത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ലിഫ്റ്റിന് മുന്നേ തകരാർ ഉണ്ടായിരുന്നുവെന്നാണു ഓപറേറ്റർ പറയുന്നത്. എന്നാൽ തകരാറിലുള്ള ലിഫ്റ്റിന് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ലെന്ന് രവീന്ദ്രൻ നായരുടെ കുടുംബം ആരോപിക്കുന്നു. വെള്ളവും ഭക്ഷണവും ലഭിക്കാതെ 48 മണിക്കൂറിനടുത്ത് ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ നായർ മാനസികമായും ശാരീരികമായും ക്ഷീണിതനാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





