15
Jul 2024
Mon
15 Jul 2024 Mon

ഫുള്‍ എ പ്ലസുണ്ടോ? ഇതാ ജില്ലാ മെറിറ്റ് സ്‌കോളര്‍ഷിപ്പ്; 26ന് മുമ്പ് അപേക്ഷിക്കണം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എസ്.എല്‍.സി സംസ്ഥാന സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ജില്ലാ മെരിറ്റ് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് 26 വരെ അപേക്ഷിക്കാം.

എച്ച്.എസ്.സി. പ്ലസ് ടൂ/ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആണ് അപേക്ഷിക്കേണ്ടത്.
അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ല്‍ Jilla Merit Award (JMA) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

പ്രതിവര്‍ഷം 1250/രൂപയാണ് സ്‌കോളര്‍ഷിപ് തുക ലഭിക്കുക.
തുടര്‍വിദ്യാഭ്യാസത്തില്‍ 50% മാര്‍ക്ക് വാങ്ങി പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്ന 7 വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് പുതുക്കാവുന്നതാണ്.

അപേക്ഷകര്‍ എസ്.എസ്.എല്‍.സി. റ്റി.എച്ച്.എസ്.എല്‍.സി., സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ ആയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447096580, 9447069005,
[email protected].