തിരുവനന്തപുരം വഴയില ആറാം കല്ലിൽ കാറിനുമുകളിലേക്ക് ആൽമരം വീണ് സ്ത്രീ മരിച്ചു. വിതുര ആനപ്പെട്ടി സ്വദേശിനി മീനാക്ഷി ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. ഭർത്താവിനൊപ്പം വിതുരയിലേക്ക് പോകുകയായിരുന്നു ഇവർ. ഭർത്താവ് സാധനം വാങ്ങാനായി വാഹനം ഒതുക്കി നിർത്തിയപ്പോഴായിരുന്നു മരം കടപുഴകിയത്.
|
കാർ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആൽമരത്തിന് സമീപം വാഹനം നിർത്തിയശേഷം ഭർത്താവ് ഭക്ഷണം വാങ്ങാനായി പോവുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് ആൽമരം കടപുഴകി കാറിന് മുകളിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ മീനാക്ഷിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ കൊലപ്പെടുത്തി
- 08-Aug-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





