|
തിയേറ്ററികളെ പൂരപ്പറമ്പാക്കാന്‍ ദേലദൂതന് വീണ്ടും എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന് 2000ത്തിലാണ് റിലീസ് ചെയ്തത്. ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കള്‍ട്ട് ക്ലാസിക് എന്ന് വിശേഷിപ്പിക്കുന്ന ചിത്രം 24 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിക്കുന്നു. ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലാണ് പ്രഖ്യാപനം നടത്തിയത്.

തിയറ്ററില്‍ പരാജയമായെങ്കിലും സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ചിത്രമാണ് ദേവദൂതന്. ഫോര്‍ കെ മികവില്‍ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്.
ചിത്രത്തിന്റെ ഡിജിറ്റല്‍ കളര്‍ കറക്ഷന് പൂര്‍ത്തിയായ വിവരം നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം ജയപ്രദയും വിനീത് കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു. അലീനയായി ജയപ്രദയെത്തിയപ്പോള്‍ വിശാല്‍ കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും മഹേശ്വര് ആയി വിനീതുമെത്തി. വിദ്യ സാ?ഗര്‍ ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. സന്തോഷ് തുണ്ടിയില്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചത്.
വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന നാടകപ്രവര്‍ത്തകനായി മോഹന്‍ലാല്‍ എത്തിയ ദേവദൂതന് ഒരു ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ആയിരുന്നു. ജനാര്ദ്ദനന്, ജഗതി, ജഗദീഷ്, ജയപ്രദ, വിനീത് കുമാര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് വിദ്യാസാഗര്‍ ആണ്. അന്നും ഇന്നും ചിത്രത്തിലെ പാട്ടുകള്‍ സംഗീത പ്രേമികളുടെ പ്ലേ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്.
ദേവദൂതന് റി മാസ്റ്റേര്‍ഡ് ഫോര്‍ കെ അറ്റ്മോസ് പതിപ്പ് തയാറാകുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകന് സിബി മലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.


