30
Jul 2024
Sun
30 Jul 2024 Sun

തീറ്റ ചാലഞ്ചിനിടെ 10 കിലോ ഭക്ഷണം ഒറ്റയടിക്ക് കഴിച്ച പ്രശസ്ത ചൈനീസ് ഇൻഫ്ലുവന്‍സര്‍ ലൈവിനിടെ മരിച്ചു. മുക്ബാംഗ് സ്ട്രീമിംഗ് എന്ന ഫുഡ് ചലഞ്ചിനിടെ 24കാരിയായ പാന്‍ ഷിയോടിംഗ് ആണ് മരിച്ചത്. Chinese Influencer Dies On Live Broadcast From Overeating

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>


പ്രേക്ഷകരുമായി തത്സമയം സംവദിക്കുന്നതിനൊപ്പം വലിയ അളവില്‍ ഭക്ഷണം കഴിക്കുന്ന ഓണ്‍ലൈന്‍ ചലഞ്ചിനെയാണ് മുക്ബാംഗ് എന്ന് വിശേഷിപ്പിക്കുന്നത്. 2005 കാലഘട്ടത്തില്‍ ദക്ഷിണ കൊറിയയിലാണ് ഇത്തരം മുക്ബാംഗ് സ്ട്രീമിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇത് ലോകമെങ്ങും ജനപ്രീതി നേടുകയും നിരവധി യൂട്യൂബര്‍മാര്‍ ഇത് അനുകരിക്കുകയും ചെയ്യുന്നു.


ചലഞ്ചിന്റെ തത്സമയ സംപ്രേഷണം ചാനലിലൂടെ പുറത്തുവിടുന്നതിനിടെ ആയിരുന്നു മരണം. മണിക്കൂറുകളോളം തുടര്‍ച്ചയായി ഭക്ഷണം കഴിക്കുന്ന തരത്തിലുള്ള ചലഞ്ചുകള്‍ സ്ഥിരമായി ചെയ്യാറുള്ള വ്യക്തിയാണ് ഷിയോടിംഗ്. എന്നാല്‍ അമിതമായി ആഹാരം കഴിച്ചതോടെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുകയും മരിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള അപകടകരമായ വെല്ലുവളികള്‍ ഏറ്റെടുക്കരുതെന്ന് യുവതിയുടെ മാതാപിതാക്കളും ആരാധകരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ചെവികൊണ്ടിരുന്നില്ല. ഒരുനേരത്തെ ഭക്ഷണമായി 10 കിലോ ആഹാരം വരെയാണ് ഇവര്‍ അകത്താക്കിയിരുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക