നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസ് പ്രവേശനം: അറിയാം വിശദാംശങ്ങള്‍ (navodaya school admission for 2025)
|
അധ്യയന വര്‍ഷത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശനത്തിനായി ജവഹര്‍ നവോദയ വിദ്യാലയം ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. navodaya school admission 2025 frm 6th class students.
മികച്ചനിലവാരമുള്ള പഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം സൗജന്യമായി പഠിക്കുകയും ചെയ്യാമെന്നതാണ് നവോദയ വിദ്യാലയങ്ങളുടെ പ്രത്യേകത. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മൊത്തം 649 വിദ്യാലയങ്ങളുണ്ട്. കേരളത്തില്‍ 14 എണ്ണമുണ്ട്.
യോഗ്യത:
അപേക്ഷകര്‍ 2013 മെയ് ഒന്നിനും, 2015 ജൂലൈ 31 നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃക വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരാകണം. പട്ടികവിഭാഗക്കാര്‍ക്കും ഒ.ബി.സിക്കാര്‍ക്കും ഈ പ്രായപരിധി ബാധകമാണ്.
അപേക്ഷാര്‍ഥികള്‍ പ്രവേശനം തേടുന്ന ജില്ലയില്‍ താമസിക്കുന്നവരാകണം. അധ്യയനവര്‍ഷത്തില്‍ പൂര്‍ണമായും ആ ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/അംഗീകൃത സ്‌കൂളില്‍ പഠിക്കുന്നവരാകണം. കഴിഞ്ഞ അധ്യയനവര്‍ഷം അഞ്ചാംക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. നവോദയ പ്രവേശനപരീക്ഷ ഒരിക്കല്‍ അഭിമുഖീകരിച്ചവര്‍ക്ക് വീണ്ടും പ്രവേശനപരീക്ഷ എഴുതാന്‍ അര്‍ഹതയില്ല.
പത്താം ക്ലാസ്സുകാരെ കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്നു, 8,326 ഒഴിവുകള്‍| മികച്ച ശമ്പളവും സ്ഥിരം ജോലിയും
സീറ്റ് സംവരണം
ഓരോ ജില്ലയിലെയും വിദ്യാലയത്തില്‍ 75 ശതമാനം സീറ്റുകള്‍, അതതു ജില്ലയിലെ ഗ്രാമീണമേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായി സംവരണം ചെയ്തവയാണ്. ബാക്കി സീറ്റുകള്‍ ജില്ലയിലെ ഗ്രാമ, പട്ടണ പ്രദേശക്കാര്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ നല്‍കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് നവോദയ വിദ്യാര്‍ഥികളെ സജ്ജരാക്കും.
ഗ്രാമീണമേഖലയിലുള്ള സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളില്‍, മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ അക്കാദമിക് വര്‍ഷം മുഴുവന്‍ പഠിച്ചവരെ മാത്രമേ, ഗ്രാമീണമേഖലാ സംവരണസീറ്റിലേക്ക് പരിഗണിക്കൂ. മൂന്ന്, നാല്, അഞ്ച് ക്ലാസുകളില്‍ ഒരുദിവസമെങ്കിലും നഗരപ്രദേശത്തെ സ്‌കൂളില്‍ പഠിച്ചവരെ നഗരപ്രദേശവിദ്യാര്‍ഥിയായെ കണക്കാക്കൂ. മൊത്തം സീറ്റിന്റെ മൂന്നിലൊന്ന് പെണ്‍കുട്ടികള്‍ക്കാണ്. പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സംവരണം ഉണ്ട്. ഒരോ വിദ്യാലയത്തിലും 80 പേര്‍ക്ക് പ്രവേശനം നല്‍കും.
സഹവാസരീതിയില്‍ പഠിക്കാം
സഹവിദ്യാഭ്യാസ, സഹവാസരീതിയിലാണ് പഠനം. താമസം, ഭക്ഷണം, യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ സൗജന്യമാണ്. 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ വിദ്യാലയ വികാസ് നിധിയിലേക്ക് മാസം 600 രൂപ നല്‍കണം. (പെണ്‍കുട്ടികളെയും പട്ടികവിഭാഗക്കാരെയും ദാരിദ്ര്യരേഖയ്ക്കു താഴെ വാര്‍ഷികവരുമാനമുള്ള കടുംബങ്ങളിലെ കുട്ടികള്‍ക്കും ബാധകമല്ല).
Exam Pattern Exam Pattern
Mental ability test: 50 Marks
Arithmetic Test: 25 Marks
Language Test: 25 Marks
വിജ്ഞാപനം: https://cbseitms.rcil.gov.in/nvs/assets/pdf/Final_Prospectus_2025.pdf
വിശദവിവരങ്ങള്‍ www.navodaya.gov.in,
അവസാന തീയ്യതി സെപ്തംബര്‍ 16.
ഫോണ്‍: 0490 2962965
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
navodaya school admission 2025 frm 6th class students
Navodaya Vidyalaya Class 6 admission 2025-26


