കേവലം പത്താം ക്ലാസ് മാത്രം യോഗ്യതയുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്ന വിധത്തില്‍ SSC MTS വിജ്ഞാപനം വന്നെത്തി. 8,326 ഒഴിവുകള്‍ ഉണ്ട്.
|
ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 31
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
തസ്തിക& ഒഴിവ്
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ പോസ്റ്റുകളില്‍ 8326 ഒഴിവുകള്‍.
ഇന്ത്യയൊട്ടാകെ വിവിധ സംസ്ഥാനങ്ങളില്‍ നിയമനം നടക്കും.
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് MTS = 4887 ഒഴിവുകള്‍.
ഹവില്‍ദാര്‍ (CBIC & CBN) = 3439 ഒഴിവുകള്‍.
പ്രായപരിധി
എം.ടി.എസ് = 18 മുതല്‍ 25 വയസ് വരെ.
ഹവില്‍ദാര്‍ = 18 മുതല്‍ 27 വയസ് വരെ.
ശമ്പളം
കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം ശമ്പള കമ്മീഷന്‍ അടിസ്ഥാനമാക്കിയുള്ള ലെവല്‍ 1 ശമ്പളം ലഭിക്കും.
അപേക്ഷ ഫീസ്
100 രൂപ.
വനിതകള്‍/ എസ്.സി, എസ്.ടി/ വിമുക്ത ഭടന്‍മാര്‍/ പിഡബ്ല്യൂബിഡി ക്കാര്‍ക്ക് അപേക്ഷ ഫീസില്ല.
എങ്ങിനെ അപേക്ഷിക്കാം
ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാം.
അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇംഗ്ലീഷിന് പുറമെ മലയാളത്തിലും ചോദ്യപേപ്പര്‍ ഉണ്ടാകും.
അപേക്ഷിക്കാനുള്ള ലിങ്ക്: https://ssc.gov.in/home/apply
വിജ്ഞാപനം വായിക്കാന്‍: https://ssc.gov.in/api/attachment/uploads/masterData/NoticeBoards/NoticeOfMTSNT_20240627.pdf
ssc mts recruitment 2024 8326 vacancies


