സ്വര്‍ണ വില ഇന്നും കുത്തനെ ഇടിഞ്ഞു; ഇങ്ങനെ പോയാല്‍ 50,000ന് താഴെയെത്തും (Gold Price in kerala)
|
കൊച്ചി: കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ തീരുവ കുറച്ചതോടെ കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുത്തനെ താഴേക്ക്. ബജറ്റ് അവതരിപ്പിച്ച ചൊവ്വാഴ്ച രാവിലെയും ഉച്ചക്കുമായി 2,200 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവാണ് വിപണിയില്‍ രേഖപ്പെടുത്തിയത്. ഇന്ന് 760 രൂപയാണ് പവനിന് കുറഞ്ഞത്. ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 51,200 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില.
ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു ഒരു പവന്‍ വില. ഇത് ഉച്ചക്ക് ശേഷം 2,200 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടര്‍ന്ന് 24ന് വില മാറ്റമില്ലാതെ 51,960ല്‍ തുടര്‍ന്നു. ഇന്ന് 760 രൂപ താഴ്ന്ന് 51,200ല്‍ എത്തി. രാജ്യത്ത് വരുംദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞേക്കും.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു.
പൊതു ബജറ്റില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസ്: പുതിയ മാറ്റങ്ങള്‍ അറിയാം Kerala building permit fees Details
സ്വര്‍ണാഭരണ മേഖയിലെ വ്യാപാരികള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കണമെന്നത്. തീരുവയുടെ 60 ശതമാനം കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യയുടെ സമ്പദ്ഘടനക്ക് ഭീഷണിയായി വളര്‍ന്ന സ്വര്‍ണം കള്ളക്കടത്ത് ഗണ്യമായി കുറയ്ക്കുമെന്നാണ് കരുതുന്നത്. തീരുവ കുറച്ചാല്‍ സ്വര്‍ണക്കടത്ത് ആകര്‍ഷകമല്ലാതാകും. പഴയ നിരക്കില്‍ ഒരു കിലോ ഗ്രാം സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ 9.82 ലക്ഷം രൂപ തീരുവ അടയ്ക്കണം. ബജറ്റ് പ്രഖ്യാപനത്തോടെ അത് 3.93 ലക്ഷം രൂപയായി കുറഞ്ഞു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് 16 ദിവസത്തിനിടെ 2000 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 55,000 തൊട്ടിരുന്നു. വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമെന്ന അവസ്ഥയില്‍ നിന്ന് ഇടിയുകയായിരുന്നു.
മെയ് മാസം 20 ന് 55,120 രൂപയില്‍ എത്തിയതാണ് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡ്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളര്‍ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയില്‍ ലഭ്യമാകുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വര്‍ണവില ഇവര്‍ നിശ്ചയിക്കുന്നത്.
ജൂലൈയിലെ സ്വര്‍ണവില
1Jul24 53000
2Jul24 53080
3Jul24 53080
4Jul24 53600
5Jul24 53600
6Jul24 54120
7Jul24 54120
8Jul24 53960
9Jul24 53680
10Jul24 53680
11Jul24 53840
12Jul24 54080
13Jul24 54080
14Jul24 54080
15Jul24 54000
16Jul24 54280
17Jul24 55000
18Jul24 54880
19Jul24 54520
20Jul24 54240
21Jul24 54240
22Jul24 54160
23Jul24 53960


