ബെംഗളൂരു: വന്ദേഭാരത് എക്സ്പ്രസിന്റെ എറണാകുളം-ബംഗളൂരു(പാലക്കാട് വഴി) സ്പെഷ്യല്‍ സര്‍വീസിന് അനുമതി. (Ernakulam-Bangalore Vande Bharat special service starts) ഈ മാസം 31 മുതല്‍ ആഗസ്ത് 26 വരെ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഈ റൂട്ടില്‍ വന്ദേഭാരത് ഓടുക. എറണാകുളത്ത് നിന്നും ബംഗളൂരു കന്റോണ്മെന്റിലേക്ക് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും തിരികെ വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാകും സര്‍വീസ്.
|
ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിന്‍ മൂന്ന് മാസം കൂടി ഓടും
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബംഗളൂരു കന്റോണ്‍മെന്റിലെത്തും. പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് തിരിച്ച് ഉച്ചയ്ക്ക് 2.20-നാണ് എറണാകുളത്തെത്തുക. എട്ട് കോച്ചുള്ള ട്രെയിന്‍ തൃശൂര്‍, പാലക്കാട്, പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ നിര്‍ത്തും. താല്‍ക്കാലിക സര്‍വീസാണെങ്കിലും വരുമാനമുണ്ടായാല്‍ നീട്ടുമെന്നാണ് സൂചന.
വന്ദേഭാരത് സമയക്രമം
06001 എറണാകുളം ബംഗളൂരു- എറണാകുളം (ഉച്ചയ്ക്ക് 12.50), തൃശൂര്‍ (1.53), പാലക്കാട് (3.15), പോത്തനൂര്‍ (4.13), തിരുപ്പൂര്‍ (4.58), ഈറോഡ് (5.45), സേലം (6.33), ബെംഗളൂരു കന്റോണ്‍മെന്റ് (രാത്രി 10).·
06002 ബെംഗളൂരു എറണാകുളം- ബെംഗളൂരു കന്റോണ്‍മെന്റ് (രാവിലെ 5.30), സേലം (8.58), ഈറോഡ് (9.50), തിരുപ്പൂര്‍ (10.33), പോത്തനൂര്‍ (11.15), പാലക്കാട് (12.08), തൃശൂര്‍ (1.18), എറണാകുളം (2.20).
യാത്രക്കാര്‍ ഏറെയുള്ള റൂട്ടാണ് ബെംഗളൂരു- എറണാകുളം. ഇതുവഴി വന്ദേഭാരത് സര്‍വീസ് വേണമെന്ന ആവശ്യം പലതവണ ഉയര്‍ന്നിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





