കണ്ണൂര്‍: വടക്കന്‍ കേരളത്തിലെ കടുത്ത യാത്രാത്തിരക്കിന് ആശ്വാസമായി റെയില്‍വേയുടെ പ്രഖ്യാപനം.(Shornur-Kannur train will run for another three months) ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ ഓടിക്കുന്ന പുതിയ തീവണ്ടി മൂന്നുമാസത്തേക്കുകൂടി നീട്ടി റെയില്‍വേ ഉത്തരവിട്ടു. ഒക്ടോബര്‍ 31 വരെയാണ് നീട്ടിയത്.
|
ഷൊര്‍ണൂര്‍-കണ്ണൂര്‍ വണ്ടിക്ക് പയ്യോളിയില്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍-കണ്ണൂര്‍ വണ്ടി (06031) ആദ്യം ജൂലായ് രണ്ടുമുതല്‍ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബര്‍ 30 വരെയും കണ്ണൂര്‍-ഷൊര്‍ണൂര്‍ വണ്ടി (06032) ഒക്ടോബര്‍ 31 വരെയും ഓടിക്കും. ഓടുന്ന ദിവസങ്ങള്‍ക്ക് മാറ്റമില്ല. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കണ്ണൂരേക്കും ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഷൊര്‍ണൂരേക്കുമാണ് സര്‍വീസ് നടത്തുക.
വീടിനു മുന്നിൽ സ്കൂൾ ബസ്സിറങ്ങിയ യുകെജി വിദ്യാർഥിനി അതേ വാഹനമിടിച്ചു മരിച്ചു
വണ്ടി കാസര്‍കോടേക്ക് നീട്ടണമെന്നതും സര്‍വീസ് ആഴ്ചയില്‍ ആറുദിവസമാക്കണമെന്നും ആവശ്യമുയര്‍ന്നെങ്കിലും പരിഗണിച്ചിട്ടില്ല. എം.പി.മാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡോ. വി. ശിവദാസന്‍ എന്നിവര്‍ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിന് ഇതു സംബന്ധിച്ച് കത്ത് നല്‍കിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





