ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് 25 ലക്ഷം രൂപ നൽകി തെലുഗ് നടൻ അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം പണം കൈമാറിയത്. എക്സിലൂടെയാണ് അല്ലു അർജുൻ ഇക്കാര്യം അറിയിച്ചത്.
|
വയനാട്ടിലെ ഉരുൾപൊട്ടലിൽ താനേറെ ദുഃഖിതനാണ്. കേരളം എപ്പോഴും തനിക്ക് ഒരുപാട് സ്‌നേഹം തന്നിട്ടുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കും കരുത്തിനും വേണ്ടി പ്രാർഥിക്കുന്നുവെന്നും അല്ലു അർജുൻ എക്സിൽ കുറിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് അക്കൗണ്ടായ CMOKerala യെ മെൻഷൻ ചെയ്താണ് അല്ലു അർജുൻ കുറിപ്പിട്ടിരിക്കുന്നത്.
I am deeply saddened by the recent landslide in Wayanad. Kerala has always given me so much love, and I want to do my bit by donating ₹25 lakh to the Kerala CM Relief Fund to support the rehabilitation work. Praying for your safety and strength . @CMOKerala
— Allu Arjun (@alluarjun) August 4, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





