കാമുകനൊപ്പം മകൾ ഒളിച്ചോടിയതിന്റെ വൈരാഗ്യത്തിന് കാമുകന്റെ സഹോദരിയെ കൂട്ടബലാൽസംഗത്തിനിരയാക്കി യുവതിയുടെ പിതാവും ബന്ധുക്കളും. പഞ്ചാബിൽ താമസിക്കുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശിയാണ് മകളുടെ കാമുകന്റെ സഹോദരിയെ കൂട്ടബലാൽസംഗം ചെയ്തത്. അതിക്രമദൃശ്യം മൊബൈൽഫോണിൽ റെക്കോഡ് ചെയ്യുകയും ചെയ്തു.
|
മെയ് ഒന്നിനായിരുന്നു അതിക്രമം നടന്നത്. കൂട്ടബലാൽസംഗത്തിനിരയായ യുവതി ഇതിന്റെ ആഘാതത്തിലായതിനാലാണ് സംഭവം പുറത്തറിയാൻ വൈകിയത്. പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ടിബ്ബ റോഡ് പോലീസ് രവീന്ദർ സിങ്, ഇയാളുടെ സഹോദരൻ വരിന്ദർ സിങ്, മകൻ അമൻ സിങ്, സഹായിയായ സന്തോഷ് സിങ് എന്നിവർക്കെതിരേ കേസെടുത്തു. കഴിഞ്ഞവർഷം ഏപ്രിലിൽ ആയിരുന്നു ബലാൽസംഗത്തിനിരയായ യുവതിയുടെ സഹോദരനും മുഖ്യപ്രതിയായ രവീന്ദർ സിങ്ങിന്റെ മകളും ഒളിച്ചോടിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





