14
Aug 2024
Tue
14 Aug 2024 Tue
Kerala Police Finger Print Searcher

ഫിസിക്കല്‍ ടെസ്റ്റില്ലാതെ കേരള പൊലീസില്‍ സ്ഥിര ജോലിക്ക് അവസരമൊരുക്കി ഏറ്റവും പുതിയ PSC വിജ്ഞാപനം. (Kerala Police Finger Print Searcher Apply online). ഫിങ്കര്‍ പ്രിന്റ് സെര്‍ച്ചര്‍ തസ്തികയിലേക്കാണ് നിയമനത്തിന് ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു. വിജ്ഞാപന്തതിന്റെ ലിങ്കും നല്‍കുന്നുണ്ട്. അതുവായിച്ച ശേഷം മാത്രം അപേക്ഷിക്കുന്നതാണ് നല്ലത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: സെപ്റ്റംബര്‍ 4

പ്രായപരിധി
18 വയസ്സു മുതല്‍ 36 വരെ
ഉദ്യോഗാര്‍ത്ഥികള്‍ 02.01.1988 നും 01.01.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യ പ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

1) അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്‌കെമിസ്ട്രി അല്ലെങ്കില്‍ ഫിസിക്‌സ് ഐച്ഛിക വിഷയമായി നേടിയ Bsc ബിരുദം.

2) മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.

ബാങ്ക് ജോലി നോക്കുകയാണോ? ഇതാ സുവര്‍ണാവസരം: 896 സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകള്‍ | ibps recruitment 2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 43,400 മുതല്‍ 91,200 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ജി.എസ്.സി നോട്ടിഫിക്കേഷന്‍ ആയതിനാല്‍ പി.എസ്.സയുടെ ഔദ്യോഗിക സൈറ്റായ https://thulasi.psc.kerala.gov.in/thulasi മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ആദ്യമായാണ് അപേക്ഷിക്കുന്നതെങ്കില്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
ആധാര്‍, ഫോട്ടോ, ഇമെയില്‍ ഐ.ഡി, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതമാണ് ഇത് പൂര്‍ത്തിയാക്കേണ്ടത്. വണ്‍ടൈം രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്യാം. തുടര്‍ന്ന് അപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കുക.

വിദ്യാഭ്യാസ, തൊഴില്‍ വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കാന്‍

ഫീസ്:
പി.എസ്.സി വഴിയുള്ള നിയമനമായതിനാല്‍ ഇതിലേക്ക് അപേക്ഷാ ഫീസില്ല.

Read Notification: 

Apply Nowhttps://thulasi.psc.kerala.gov.in/thulasi/

Kerala Police Finger Print Searcher Apply online