കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള തിരച്ചിലിനിടെ ഗംഗാവാലി പുഴയിൽ നിന്ന് ലോറിയുടെ ജാക്കി കണ്ടെടുത്തു. പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും നടത്തിയ തിരച്ചിലിൽ ആണ് ജാക്കി ലഭിച്ചത്. ഇത് അർജുൻ ഓടിച്ച ലോറിയുടെ ജാക്കിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.
|
സംഭവദിവസം ലോറി നിർത്തിയിട്ട് വിശ്രമിക്കുകയായിരുന്നു അർജുൻ. മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കാണാതാവുകയും പ്രദേശത്തെ ചായക്കട നടത്തിപ്പുകാരെയും ഈ സമയം ഇവിടെ ഉണ്ടായിരുന്നവരെയും കാണാതായിരുന്നു. 15 പേർ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഇതിൽ 7 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
അർജുനെയും ലോറിയെയും കണ്ടെത്താനുള്ള തിരച്ചിൽ ഒട്ടേറെ ദിവസങ്ങളിൽ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. പ്രദേശത്ത് കനത്ത മഴ തുടരുകയും ഗംഗാവാലിയിൽ ജലനിരപ്പ് ഉയരുകയും കനത്ത ഒഴുക്ക് ഉണ്ടാവുകയും ചെയ്തതോടെ തിരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു. മഴ കുറയുകയും ഗംഗാവാലിയിലെ ജലനിരപ്പ് താഴുകയും ചെയ്തതോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





