14
Aug 2024
Sat
14 Aug 2024 Sat

ഭിന്നശേഷിക്കാർക്കായി കേരള സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന തുടർ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. Applications invites for the various projects implemented by the Department of Social Justice for the differently abled.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം.

ഭിന്നശേഷിക്കാരുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ പി.ജി തലം വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്ന വിദ്യാകിരണം പദ്ധതി, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ പി.ജി തലം വരെ യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ തുക അനുവദിക്കുന്നതിനുള്ള വിദ്യാജ്യോതി പദ്ധതി, ഒന്നുമുതൽ പി.ജി തലം വരെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിൽ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി, ഡിഗ്രി, പി.ജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതി എന്നിവയിലേക്ക് ആണ് അപേക്ഷിക്കേണ്ടത്.
ലിങ്ക്: suneethi.sjd.kerala.gov.in വഴി

വിശദവിവരങ്ങൾക്ക് swd.kerala.gov.in,
0471 2343241

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അതേസമയം ഭിന്നശേഷിക്കാരെ സഹായിക്കുന്ന എൻ.എസ്.എസ്, എസ്.പി.സി, എൻ.സി.സി യൂണിറ്റിനെ ആദരിക്കുന്ന സഹചാരി പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, എൻ.ജി.ഒ സാമൂഹ്യ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കും അപേക്ഷ നൽകാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.

തെരുവിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനും സേവനങ്ങൾക്കുമായി പ്രവർത്തിക്കുന്നവർക്കും പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ അവാർഡ് നൽകും.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഓഗസ്റ്റ് 31.

വിശദ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി സാമൂഹ്യനീതി വകുപ്പിന്റെ swd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471 234 3241