മനാമ: ബഹ്റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികള്‍ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ് ഗാര്‍ഡനില്‍ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു.
|
സാമൂഹിക പ്രവര്ത്തകന് കെ.ടി സലിം സ്വാതന്ത്ര്യദിന സന്ദേശവും ആശംസയും അറിയിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ ശ്രമഫലങ്ങള് നമുക്ക് പാഠവും മാതൃകയുമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്‍സീര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ സുബീഷ് നിട്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇ.വി രാജീവ് ,അന്‍വര്‍ നിലമ്പൂര്‍ , റിയാസ് വടകര എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.
ശില്പ സിജു ദേശഭക്തിഗാനം ആലപിച്ചു. ഗോപിനാഥ്, ജിഷാര്‍ കടവല്ലൂര്‍, രേഷ്മ മോഹനന്, ശ്രുതി സുനില്‍, ബിജു വര്‍ഗീസ്, അരുണ്‍ ചന്ദ്രന്, ഇല്യാസ് വള്ളുവനാട് എന്നിവര്‍ പങ്കെടുത്തു. അനുപ്രിയനന്ദിപറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


