25
Aug 2024
Sat
25 Aug 2024 Sat
bulldozer action against house of student who accused in stabbing case

സ്കൂളിൽ വച്ച് വഴക്കിനിടെ സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച വിദ്യാർഥിയുടെ വാടക വീട് പൊളിച്ചുനീക്കി ജില്ലാ ഭരണകൂടം. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. വീട് അനധികൃത നിർമാണമെന്നാരോപിച്ചാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാധനങ്ങൾ എടുത്തുമാറ്റാൻ നിർദേശം കൊടുത്തതിന് പിന്നാലെ മണ്ണുമാന്തി യന്ത്രങ്ങളും കനത്ത പോലീസ് സന്നാഹവുമായെത്തിയ അധികൃതർ വീട് പൊളിച്ചുനീക്കുകയായിരുന്നു. വിദ്യാർഥിയും പിതാവുമായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്.

വെള്ളിയാഴ്ചയാണ് ന​ഗരത്തിലെ സർക്കാർ സ്കൂളിൽ വിദ്യാർഥികൾ ഏറ്റുമുട്ടിയതും കത്തിക്കുത്ത് ഉണ്ടായതും. ഇതിനു പിന്നാലെ പോലീസ് വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വിദ്യാർഥി സംഘർഷത്തിനു പിന്നാലെ മേഖലയിൽ ഹിന്ദുത്വ സംഘടനകളിലെ പ്രവർത്തകർ തടിച്ചുകൂടുകയും മൂന്നു കാറുകൾക്ക് തീയിടുകയും കല്ലേറ് നടത്തുകയും ചെയ്തു. ഇരുവിഭാ​ഗങ്ങൾ തമ്മിൽ സംഘർഷാവസ്ഥയുണ്ടായതോടെ ന​ഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക