കൊച്ചി: A.M M.A ഭാരവാഹിത്വം രാജിവച്ചതിന് പിന്നാലെ നടൻ സദ്ദിഖിന് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി. പോക്സോ കേസ് ചുമത്തണമെന്ന് ആണ് പൊലീസില്‍ പരാതി ലഭിച്ചത്. വൈറ്റില സ്വദേശിയാണ് കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സംവിധായകന് രഞ്ജിത്തിനെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്.
|
പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ബംഗാളി നടിയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെയും യുവനടിയുടെ പരാതിയില്‍ സിദ്ധിഖിനെതിരെയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ഇന്ന് രാവിലെ ആണ് സിദ്ദിഖ് രാജിവച്ചത്.
രാജിക്കത്ത് അമ്മ പ്രസിഡൻറ് മോഹന്‍ലാലിന് കൈമാറി. എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തില്‍ ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാന്‍ സ്വമേധയാ രാജിവെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’ എന്നായിരുന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്.
ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്കും പ്രസിഡന്റ് മോഹന്‍ലാലിനും നടന് അനൂപ് ചന്ദ്രന് കത്തയച്ചിരുന്നു. ഗുരുതരമായ ആരോപണം നേരിടുന്ന സിദ്ദീഖിന്റെ രാജി എഴുതി വാങ്ങണമെന്നായിരുന്നു കത്തിലെ ആവശ്യം.





