25
Aug 2024
Wed
25 Aug 2024 Wed

ന​ട​ൻ സി​ദ്ദീ​ഖ് ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്ന യുവനടിയുടെ പ​രാ​തി​യി​ൽ നടപടിയുമായി പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ർ സ​ഖി​യി​ൽ​വ​ച്ചാ​ണ് സ‍​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പരാതിക്കാരിയായ യു​വ​ന​ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് മ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. 2016 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​തെ​ന്നും വി​വ​രം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യിരുന്നുവെന്നും പ​രാ​തിയിൽ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയിൽ മ്യൂ​സി​യം പോ​ലീ​സ് സി​ദ്ദി​ഖി​നെ​തി​രേ ബ​ലാ​ത്സം​ഗ​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തിട്ടുണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഇ-​മെ​യി​ൽ മു​ഖേ​ന ന​ൽ​കി​യ പ​രാ​തി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് കൈ​മാറുകയായി​രു​ന്നു. ഭാ​ര​തീ​യ ന്യാ​യ് സം​ഹി​ത​യി​ലെ വ​കു​പ്പ് 376 (ബ​ലാ​ത്സം​ഗം,), 509 ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ സി​ദ്ദി​ഖ് എ​എം​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നു രാ​ജി​വ​ച്ചി​രു​ന്നു.

അ​തേ​സ​മ​യം പരാതിക്കാരിയായ യു​വ​ന​ടി​ക്കെ​തി​രേ സി​ദ്ദീഖ് ഡി​ജി​പി​ക്ക് നേ​ര​ത്തേ പ​രാ​തി ന​ൽ​കി​യിട്ടുണ്ട്. ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​ത്യേ​ക അ​ജ​ണ്ട​യു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യിൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​പ​രാ​തി​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച് വെ​ങ്കി​ടേ​ഷി​ൻറെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി ​സ്പ​ർ​ജ​ൻ​കു​മാ​ർ, ഡി​ഐ​ജി അ​ജി​താ ബീ​ഗം, വ​നി​താ ഐ​പി​എ​സ് ഓ​ഫി​സ​ർ​മാ​രാ​യ പൂ​ങ്കു​ഴ​ലി, ഐ​ശ്വ​ര്യ ഡോം​ഗ്റെ, മെ​റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ച​ല​ച്ചി​ത്ര രം​ഗ​ത്തെ വ​നി​ത​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ പ​രാ​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിനു പിന്നാലെ ഒട്ടേറെ അഭിനേതാക്കൾക്കും സംവിധായകർക്കുമെതിരേ നിരവധി ലൈം​ഗികാരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതേത്തുടർന്ന് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ പ്രസിഡന്റ് മോഹൻ ലാൽ രാജിവയ്ക്കുകയും ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ആരോപണം ഉയർന്നതിനു പിന്നാലെ സിദ്ദീഖ് എഎംഎംഎയുടെ ഭാരവാഹിത്വം രാജിവച്ചിരുന്നു. അടുത്തിടെയാണ് പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ സിദ്ദീഖും ബാബുരാജും അടക്കമുള്ള നിരവധി ഭാരിവാഹികൾ ലൈംഗികാരോപണത്തിൽ കുടുങ്ങുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക