കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജിലെ ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഇവിടുത്തെ മുന്‍ പ്രിന്‍സിപ്പലായിരുന്ന ഡോ. സന്ദീപ് ഘോഷിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സസ്പെന്‍ഡ് ചെയ്തു. വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ടുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ മാനുഷികമായ പരിഗണന പോലും ഘോഷ് കണക്കിലെടുത്തില്ലെന്നും ഇതാണ് സസ്പെന്‍ഷനു കാരണമെന്നും ഐഎംഎ വിശദീകരിച്ചു.
|
തിങ്കളാഴ്ച ഡോക്ടറെ നുണ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. സംഭവത്തില്‍ സന്ദീപ് ഘോഷിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി ആരോപണമുയര്‍ന്നിരുന്നു. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടതിനു ശേഷം വിവരം പോലീസിനെ അറിയിക്കാന്‍ പോലും സന്ദീപ് ഘോഷ് തയ്യാറായിരുന്നില്ല.
ആശുപത്രിയില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോക്ടര്‍ ഘോഷിന് വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണവും ഇതിനിടെ ഉയര്‍ന്നിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതിനു ശേഷം ഘോഷിന്റെ കൊല്‍ക്കത്തയിലെ വസതിയിലെത്തി 11 മണിക്കൂര്‍ തിരച്ചില്‍ നടത്തുകയും 90 മണിക്കൂറോളം നേരം ചോദ്യം ചെയ്യുകയും ചെയ്യുകയുണ്ടായി. സഞ്ജയ് റോയ് എന്നയാളെ കൊലപാതകുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. മകളുടേത് കൂട്ടബലാല്സംഗക്കൊലയാണെന്നതടക്കമുള്ള ആരോപണങ്ങള്‍ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം ഉയര്‍ത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





