രാജ്യത്തെ ജനസംഖ്യാവളർച്ചയെ മറികടന്ന് വിദ്യാർഥികളുടെ ആത്മഹത്യാ നിരക്ക്. നാഷനൽ ക്രൈം റിക്കോർഡ്സ് ബ്യൂറോ(എൻസിആർബി) പുറത്തുവിട്ട റിപോർട്ടിലാണ് ഈ വിവരം. വിദ്യാർഥി ആത്മഹത്യകൾ ഇന്ത്യയെ കീഴടക്കുന്ന മഹാമാരി എന്ന പേരിലാണ് എൻസിആർബി റിപോർട്ട് പുറത്തിറക്കിയത്.
|
പ്രതിവർഷം 2 ശതമാനം എന്ന നിലയിലാണ് മൊത്തത്തിലുള്ള ആത്മഹത്യാനിരക്ക് ഉയരുന്നത്. അതേസമയം വിദ്യാർഥികളുടെ ആത്മഹത്യാനിരക്ക് മാത്രം 4 ശതമാനമായാണ് വർധിച്ചത്. ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടി വർധനവാണ് ഇതെന്നും റിപോർട്ട് ചൂണ്ടിക്കാട്ടുന്നു. 2022ലെ കണക്കുകൾ പ്രകാരം വിദ്യാർഥികളുടെ ആത്മഹത്യകളിൽ 53 ശതമാനവും ആൺകുട്ടികളാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ 24 വയസ്സു വരെയുള്ളവരുടെ ജനസംഖ്യ 582 ദശലക്ഷത്തിൽ നിന്ന് 581 ദശലക്ഷമായി കുറഞ്ഞപ്പോൾ ആത്മഹത്യകളുടെ എണ്ണം 6654ൽ നിന്ന് 13044 ആയി വർധിക്കുകയും ചെയ്തു. മഹാരാഷ്ട്ര, തമിഴ്നാട്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് വിദ്യാർഥികളുടെ ആത്മഹത്യകളിൽ മൂന്നിലൊന്നും നടന്നിരിക്കുന്നതെന്നും റിപോർട്ടിൽ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





