കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക(FEFKA Directors Union)യിലേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്നും രാജിവച്ചു. ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് ആഷിഖ് അബു രാജിവച്ചത്.
|
നേതൃത്വത്തിന് തികഞ്ഞ കാപട്യമാണെന്ന് ആഷിഖ് ആരോപിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവനയില്‍ വാചകകസര്‍ത്ത് മാത്രമാണ്. നേരത്തെ ഒരു നിര്‍മാതാവില്‍ നിന്ന് പണം കിട്ടാത്തതിനെ തുടര്‍ന്ന് യൂണിയനെ സമീപിച്ചിരുന്നു. അന്ന് ലഭിച്ച പണത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയില്‍ കമ്മീഷന്‍ ആവശ്യപ്പട്ടതായും തീര്‍ത്തും തൊഴിലാളി വിരുദ്ധമാണ് സംഘടനയെന്നും ആഷിഖ് ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആഷിഖ് അബു രംഗത്ത് വന്നിരുന്നു. ഫെഫ്ക കമ്മറ്റി പിരിച്ചുവിടണമെന്നായിരുന്നു ആഷിഖ് അബു ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്തുവരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആഷിഖ് അബുവിന്റെ രാജി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





