13
Aug 2024
Sat
13 Aug 2024 Sat

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ഉയർത്തിവിട്ട കൊടുങ്കാറ്റിനിടെ, മൊളിവുഡിനെ ഞെട്ടിച്ചു നടിയും സംവിധായികയുമായ രാധിക ശരത് കുമറിൻ്റെ വെളിപ്പെടുത്തൽ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാള സിനിമ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്.
കാരവനിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തുന്നത്. നടിയുടെ ദൃശ്യങ്ങൾ പകർത്തി സിനിമ സെറ്റിലുള്ളവർ ഒരുമിച്ചിരുന്ന് കാണുന്നത് കണ്ടുവെന്നും രാധിക ശരത്കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നടിമാരുടെ ദൃശ്യങ്ങൾ മൊബൈൽ ഫോൾഡറുകളിലാക്കി സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. ഭയന്നുപോയ താൻ പിന്നീട് കാരവൻ ഉപയോഗിച്ചില്ലെന്നും ഹോട്ടൽ മുറിയിലെത്തിയാണ് വസ്ത്രങ്ങൾ മാറിയതെന്നും രാധിക പറയുന്നു.

എന്നാൽ, ഏത് സിനിമയുടെ സെറ്റിലാണ് മോശം അനുഭവമുണ്ടാ​യതെന്ന് രാധിക ശരത്കുമാർ വെളിപ്പെടുത്താൻ തയാറായില്ല. 2017 മുതൽ 2024 വരെ നാല് മലയാള സിനിമകളിലാണ് രാധിക ശരത് കുമാർ അഭിനയിച്ചത്. മുൻനിര നായകൻമാർ അഭിനയിച്ച സിനിമകളും ഇതിൽ ഉൾപ്പെടുന്നു.

seen men enjoying themselves with actress nude scenes taken by hidden camera in the caravan'; Radhika Sarathkumar revealed her ordeal on Malayalam movie sets
.
ദിലീപ് നായനായ രാമലീല, പവി കെയർ ടേക്കർ, മോഹൻലാലിന്റെ ഇട്ടിമാണി മേഡ് ഇൻ ചൈന, ദി ഗാംബിനോസ് എന്നിവയാണ് ഇവ.

ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഈ കാര്യങ്ങൾ പറയുന്നുണ്ട്. സെറ്റിൽ വസ്ത്രം മാറുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും സുരക്ഷിതമായി കാരവാനുകൾ നൽകണമെന്നും ഒരു നടി കമ്മിറ്റി മുമ്പാകെ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. കാരവാനിൽ വസ്ത്രം മാറുമ്പോൾ നഗ്ന ദൃശ്യങ്ങൾ പകർത്താൻ സാധ്യതയുണ്ടെന്നും സ്വകാര്യതയിൽ ആശങ്കയുണ്ടെന്നും ആണ് നടിമാർ കമ്മിറ്റിയോട് പറഞത്. ആശങ്ക ശരിവയ്ക്കുന്നത് ആണ് പുതിയ വെളിപ്പെടുത്തൽ.

seen men enjoying themselves with actress nude scenes taken by hidden camera in the caravan’; Radhika Sarathkumar revealed her ordeal on Malayalam movie sets