04
Aug 2024
Sat
04 Aug 2024 Sat
father arrested for given quatation to kills friend of his daughter who committed suicide

തിരുവനന്തപുരം മണ്ണന്തലയിൽ ജീവനൊടുക്കിയ മകളുടെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ അച്ഛൻ പിടിയിൽ. നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാറാണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്. രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷൻ ഏറ്റെടുത്ത തിരുവനന്തപുരം മെഡിക്കൽ കോളജ് സ്വദേശി സ്വർണപ്പല്ലൻ മനു, സൂരജ്, സന്തോഷിന്റെ ബന്ധു ജിജു എന്നിവരെയും പോലീസിനെ പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫെബ്രുവരിയിലാണ് സന്തോഷിന്റെ മകൾ ജീവനൊടുക്കിയത്. മകൾ ജീവനൊടുക്കാൻ കാരണക്കാരനായ സുഹൃത്ത് അനുജിത്തിനെ വധിക്കാൻ സന്തോഷ് കുമാർ ക്വട്ടേഷൻ നൽകുകയായിരുന്നു. രണ്ടുതവണ സൂരജും മനുവും അനുജിത്തിനെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അനുജിത്തിനെ കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ മണ്ണന്തല പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക