06
Sep 2024
Mon
06 Sep 2024 Mon
RG Kar Medical College ex principal arrested by CBI

വനിതാഡോക്ടറെ ബലാൽസം​ഗക്കൊല നടന്ന ആർജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ‍ഡോക്ടർ കൊല്ലപ്പെട്ട ദിവസം വിവരം പോലീസിനെയും ഡോക്ടറുടെ കുടുംബത്തെയും അറിയിക്കുന്നതിൽ വീഴ്ചവരുത്തുകയും കൊലപാതകം നടന്ന മുറിയിൽ തെളിവ് നശിപ്പിക്കുന്നതിന് അറ്റകുറ്റപ്പണിക്ക് നിർദേശം നൽകുകയും ചെയ്തുവെന്ന് ആദ്യഘട്ടത്തിൽ അന്വേഷണം നടത്തിയ പോലീസ് കണ്ടെത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിൽ അഴിമതി നടന്നുവെന്ന വിവരവും അന്വേഷണത്തിൽ വ്യക്തമായിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പലായ സന്ദീപ് ഘോഷിനെ സ്ഥലംമാറ്റുക മാത്രമാണ് അധികൃതർ ചെയ്തത്. കേസന്വേഷണം സിബിഐക്ക് കൈമാറിയതോടെ ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അതിനിടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സന്ദീപ് ഘോഷിനെ അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക