24
Sep 2024
Tue
24 Sep 2024 Tue
two woman burnt to death in Pappanamkode after Insurance Company caught fire

പാപ്പനംകോട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫിസിന് തീപിടിച്ച് രണ്ട് സ്ത്രീകള്‍ വെന്തു മരിച്ചു. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫിസിലാണ് അപകടം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇടപാടിനായി ഓഫിസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉച്ചയോടെയായിരുന്നു തീപിടുത്തമുണ്ടായത്. തീ ആളിപ്പടര്‍ന്ന ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. തീ അതിവേഗം ആളിപ്പടര്‍ന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പാപ്പനംകോട് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപടര്‍ന്നുപിടിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക