06
Sep 2024
Wed
06 Sep 2024 Wed
three burnt to death in Malappuram after house owner set ablaze house

മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്കില്‍ പെട്രോളൊഴിച്ചു വീടിന് തീയിട്ട ഗൃഹനാഥനടക്കം മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ പരിക്കുകളോടെ ചികില്‍സയില്‍. ഗൃഹനാഥനായ ഏറാട്ട് വീട്ടില്‍ മണികണ്ഠന്‍ (50), ഇയാളുടെ ഭാര്യ റീന (42), മണികണ്ഠന്റെ അമ്മയായ സരസ്വതി(70) എന്നിവരാണ് മരിച്ചത്. മണികണ്ഠന്റെ മക്കളായ അനിരുദ്ധന്‍ (20), നന്ദന(22) എന്നിവരാണ് ചികില്‍സയിലുള്ളത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. മണികണ്ഠന്‍ കിടപ്പുമുറിയില്‍ സ്വയം പെട്രോളൊഴിച്ച് തീവയ്ക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താന്‍ പെട്രോളൊഴിച്ചു വീടിനു തീവയ്ക്കുകയായിരുന്നുവെന്ന് മണികണ്ഠന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക