11
Sep 2024
Thu
11 Sep 2024 Thu
Riyadh fire

റിയാദ്: സൗദി തലസ്ഥാനമായ റിയാദില്‍ വാണിജ്യ സമുച്ചയത്തിന് തീപിടിച്ചു. (Fire breakout in Riyadh shopping complex)  റിയാദ് നഗത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തെ അല്‍ യര്‍മുഖിലാണ് ചൊവ്വാഴ്ച രാവിലെ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിവില്‍ ഡിഫന്‍സിന്റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള ശ്രമങ്ങളും നടത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി.

ആര്‍ക്കും പരിക്കോ ആളപായമോ സംഭവിച്ചിട്ടില്ല. എന്നാല്‍, അഗ്നിബാധയില്‍ വന്‍ സ്വത്ത് നാശമുണ്ടായിട്ടുണ്ടെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക