കൊച്ചി: കേരളത്തിൻ്റെ സ്വന്തം പ്രീമിയർ ലീഗ് ആയി അറിയപ്പെടുന്ന സൂപ്പർ ലീഗ് കേരളയ്ക്ക് ഇന്ന് തുടക്കം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വൈകീട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യമത്സരം നടക്കും.
|
ആതിഥേയരായ ഫോഴ്സ കൊച്ചിയും മലപ്പുറം എഫ്.സിയുമാണ് പ്രഥമ ലീഗിലെ പ്രഥമ കളിയിൽ ഏറ്റുമുട്ടുക. ബ്രസീൽ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദേശ താരങ്ങൾക്കൊപ്പം അലയാകി താരങ്ങളും വിവിധ ടീമുകൾക്കായി ഇറങ്ങുന്നുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ്, ഡ്രമ്മർ ശിവമണി, റാപ്പർ ദബ്സീ തുടങ്ങിയവർ വിനോദ വിരുന്നേകും. കമന്റേറ്റർ ഷൈജു ദാമോദരൻ, നടി രഞ്ജിനി ഹരിദാസ് തുടങ്ങിയവരും ആവേശം പകരാൻ എത്തും. വൈകീട്ട് 4.30 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടായിരിക്കും ന്നതാണ്.
നഗരത്തിൽ ഗതാഗത നിയന്ത്രണം
ഉൽഘാടന മത്സരത്തോട് അനുബന്ധിച്ചു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ച് സ്റ്റേഡിയത്തിൽ എത്തണമെന്നു ട്രാഫിക് പോലീസ് അറിയിച്ചു.
പറവൂർ, തൃശൂർ, മലപ്പുറം മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവയിലും കണ്ടെയ്നർ റോഡിലും പാർക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങി കിഴക്കൻ മേഖലകളിൽ നിന്നുള്ളവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിൽ നിർത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽ നിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ, വൈറ്റില ഭാഗങ്ങളിൽ പാർക്ക് ചെയ്യണം.
കാണികളുമായെത്തുന്ന ബസുകളുൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. വൈകിട്ട് 5 ന് ശേഷം എറണാകുളം ഭാഗത്തു നിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജംഗക്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിലെത്തി യാത്ര തുടരണം.
വൈകീട്ട് 5ന് ശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വൈറ്റില ജംഗ്ക്ഷൻ, എസ്എ റോഡ് വഴി പോകണമെന്നും സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.

ടീം ഫോഴ്സ കൊച്ചി
മരിയോ ലെമോസ് (കോച്ച്), സുബാശിഷ് റോയ് ചൗധരി -കാപ്റ്റൻ, നിജോ ഗിൽബർട്ട്, രാഹുൽ കെ.പി., ഗുബോ സിയാണ്ട , റോഡ്രിഗസ് അയാസോ, റാഫേൽ അഗസ്റ്റോ, ഡോറിയെൽട്ടൺ ഗോമസ് (ഡോറി), സെയ്ദ് മുഹമ്മദ് നിദാൽ, ഒംറാൻ ദിസ്രി, നിഥിൻ മധു, അർജുൻ ജയരാജ്, കെ. അമീൻ, ഹജ്മൽ സക്കീർ, അൽകേഷ് രാജ്അജയ് അലക്സ്,കെ. രമിത്, അരുൺലാൽ, ശ്രീനാഥ്, കെ. ലിജോ, ജെസിൽ മുഹമ്മദ്, കെ. നൗഫൽ, ആസിഫ് കോട്ടയിൽ, ജഗന്നാഥ്, കമൽപ്രീത് സിങ്, അനുരാഗ് പി.വി.

മലപ്പുറം എഫ്.സി
ജോൺ ഗ്രിഗറി (കോച്ച്), അനസ് എടത്തൊടിക (ക്യാപ്റ്റൻ), ജോർജ് ഡിസൂസ, സൗരവ് ഗോപാലകൃഷ്ണൻ, വി. മിഥുൻ, ഇ.കെ. റിസ് വാൻ അലി, ടെൻസിൻ സംദപ്, മിത് അനിൽ അദേകർ, നന്ദു കൃഷ്ണ, വി. ബുജൈർ, ഫസലുറഹ്മാൻ, നിഷാം, നവീൻ കൃഷ്ണ, ഗുർജിന്ദർ കുമാർ, മുഹമ്മദ് മുഷ്റഫ്, അജിത് കുമാർ, അജയ് കൃഷ്ണൻ, മുഹമ്മദ് ജാസിം, റുബൻ ഗാർസസ്, എയ്റ്റർ അൽഡലർ, ജൊസേബ ബെയ്റ്റിയ, അലക്സ് സാഞ്ചസ്, പെഡ്രോ മാൻസി, സെർജിയോ ബാർബോസ.


